പകർന്നാട്ടം – 4 38

സൂരജ്?ഏത് സൂരജ്?ജീവൻ നെറ്റി ചുളിച്ചു.കള്ളം പറയരുത്. നിനക്കെന്നെ ശരിക്കും അറിയാത്തത് കൊണ്ടാണ്.

കള്ളം അല്ല സർ,സത്യം ആണ്. കളപ്പുരയ്ക്കലെ കൃഷ്ണൻ മുതലാളിയുടെ മകൻ ആണ് സൂരജ്. സൂരജ് കൃഷ്ണ എന്നാ മുഴുവൻ പേര്.

മ്മ്.നീ പറഞ്ഞത് വല്ലതും കള്ളം ആണെന്ന് അറിഞ്ഞാൽ.ചവുട്ടി പണ്ടം കലക്കും ഞാൻ…ആ പൊയ്ക്കോ.

ജോണേ ഇവന്റെ ഫുൾ അഡ്രസ്സും നമ്പറും മേടിച്ചു വച്ചോ.കൂട്ടത്തിൽ ഒരു ഫോട്ടോ കൂടി എടുത്തിട്ട് വിട്ടേക്ക്.ജീവൻ അവനെ പിടിച്ചു മുൻപോട്ടു തള്ളി.

വേണ്ട ഡീറ്റയിൽസ് എടുത്ത ശേഷം ജോൺ വർഗ്ഗീസ് അവനെ വിട്ടയച്ചു.

നമ്മൾ കൂടുതൽ അടുക്കുകയാണ് ല്ലേ സർ?മ്മ്,നോക്കാം…തനിക്ക് ഈ കളപ്പുരയ്ക്കൽ വീട് അറിയോ?

Yes,സർ ഇവിടുന്ന് ഒരു 45 കിലോമീറ്റർ ഉണ്ട്.ഇപ്പോൾ പുറപ്പെട്ടാൽ വൈകുന്നേരം അവിടെത്താം.

Ok.get in.ജീവൻ കാറിലേക്ക് കയറി വണ്ടി സ്റ്റാർട്ട് ചെയ്തു.ജോൺ വർഗ്ഗീസ് കയറിയതും ഗിയർ ഡൗൺ ചെയ്ത വണ്ടി മുൻപോട്ട് നീങ്ങി.
തുടരും.

1 Comment

  1. *വിനോദ്കുമാർ G*

    കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു വായിക്കുംതോറും അടുത്തത് എന്ത് എന്ന് അറിയാൻ ഒരു ആകാംക്ഷ

Comments are closed.