കാറിന്റെ ഹാൻഡ് ബ്രേക്ക് വലിച്ചു വച്ചു കൊണ്ട് ജീവൻ ചാടിയിറങ്ങി. പിന്നാലെ ജോൺ വർഗ്ഗീസും.
സ്കോർപിയോയിൽ നിന്നും നാല് പേർ പുറത്തിറങ്ങി.എല്ലാം ചെറുപ്പക്കാർ.കൈയ്യിൽ ഹോക്കി സ്റ്റിക്ക്.
ആരാടാ,നീയൊക്കെ,ന്താ കാര്യം.ജീവൻ മീശ തടവിക്കൊണ്ട് മുൻപോട്ട് നീങ്ങി.
മറുപടിയെന്നോണം അയാൾക്ക് നേരെ ഒരുവൻ ഹോക്കി സ്റ്റിക് വീശി.
തലയ്ക്ക് നേരെ ചീറി വന്ന അടിയിൽ നിന്നും അതി വിദക്തമായി ഒഴിഞ്ഞു മാറിയ ജീവൻ അതേ വേഗത്തിൽ പ്രതിയോഗിയുടെ നാഭിക്ക് ആഞ്ഞു തൊഴിച്ചു.
പിന്നെയെല്ലാം കരിമരുന്നിന് തീ പിടിച്ചത് പോലെയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ നാലവർ സംഘത്തെ ജീവനും ജോൺ വർഗ്ഗീസും ഇഞ്ച പരുവം ആക്കി.
പിടിച്ചു നിൽക്കാൻ പറ്റില്ല എന്നുറപ്പായതും അവർ വണ്ടി ഉപേക്ഷിച്ച് അടുത്ത കണ്ട ഇടവഴിയിലൂടെ ഓടി.
ജോൺ വർഗ്ഗീസ് തൊട്ട് പിന്നാലെ കുതിച്ചു.ജീവൻ സ്കോർപിയോ വിശദമായി പരിശോധിച്ചു.
സംശയം തോന്നും വിധത്തിൽ ഒന്നും കണ്ടെത്താൻ അയാൾക്ക് കഴിഞ്ഞില്ല.സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിച്ച ശേഷം അയാൾ കാറിലേക്ക് ചാരി ഒരു വിൽസ് കൊളുത്തി.
രണ്ട് പഫ് എടുത്തപ്പോഴേക്കും എസ്.ഐ ഒരാളുടെ കോളറിൽ പിടിച്ചു കൊണ്ട് അങ്ങോട്ടെത്തി.
കഴുവേറികൾ ഒടുക്കത്തെ ഓട്ടം ആയിരുന്നു.ഇവനെ മാത്രേ കിട്ടിയുള്ളൂ.ജോൺ വർഗ്ഗീസ് കിതപ്പടക്കിക്കൊണ്ട് പറഞ്ഞൊപ്പിച്ചു.
ജീവൻ സിഗരറ്റ് നിലത്തിട്ട് ബൂട്ട് കൊണ്ട് ഞെരിച്ചു.ന്താ നിന്റെ പേര്?അയാൾ മുൻപിൽ നിന്ന ചെറുപ്പക്കാരന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
ഡാ,സത്യം പറഞ്ഞാ കിട്ടുന്ന അടിയുടെ എണ്ണം കുറയും.ഇല്ലെങ്കിൽ ചവുട്ടിക്കൂട്ടി പുഴയിൽ തള്ളും.. കാണണോ നിനക്ക്?ജീവൻ മുരണ്ടു.
സത്യം പറ.നിങ്ങൾ ആരാ?ആരാ നിങ്ങളെ അയച്ചത്?പറ മോനെ.
ഞങ്ങൾ ലോ കോളേജിലെ സ്റ്റുഡന്റ്സാ.ചെറുപ്പക്കാരൻ വാ തുറന്നു.
കൊള്ളാം..നിയമം പഠിക്കുന്ന പിള്ളേർ നിയമപാലകർക്ക് നേരെ വടിയും വാളും ആയി ഇറങ്ങിയിരിക്കുന്നത്.
ജോൺ വർഗ്ഗീസ് പല്ല് ഞെരിച്ചു കൊണ്ട് അവനെ നേരെ തിരിഞ്ഞു. എന്നാൽ അയാളുടെ കൈ അവന്റെ മേത്ത് പതിക്കും മുൻപേ ജീവൻ തടഞ്ഞു.
അപ്പോ ലോ കോളേജിലെ സാറന്മാർ എന്തിനാ ഞങ്ങളുടെ പിന്നാലെ വന്നത്.
അത് സൂരജ് പറഞ്ഞിട്ടാ..വായിൽ നിറഞ്ഞ ചോര പുറത്തേക്ക് തുപ്പിക്കൊണ്ട് അവൻ പറഞ്ഞൊപ്പിച്ചു.
കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു വായിക്കുംതോറും അടുത്തത് എന്ത് എന്ന് അറിയാൻ ഒരു ആകാംക്ഷ