പകർന്നാട്ടം – 4 38

നരിമറ്റം സ്കറിയ.ന്താ അയാളെ സല്പുത്രന്റെ പേര്.കാറിലേക്ക് കയറുമ്പോൾ ജീവൻ അടുത്ത ചോദ്യം ഉന്നയിച്ചു.

ആൽബി സ്കറിയ.ഇതാ ഇതാണ് കക്ഷി എസ്.ഐ ഫോണിൽ ഒരു ഫോട്ടോ ഓപ്പൺ ചെയ്തു.

കാഴ്ച്ചയിൽ ഒരു 24 വയസ്സ് തോന്നിക്കുന്ന ചെറുപ്പക്കാരൻ. നരിമറ്റം എന്നെഴുതിയ ഒരു റേഞ്ച് റോവറിൽ ചാരി നിൽക്കുന്നു.

ആൽബി സ്കറിയ.കഴുവേറി മോന്റെ കഴപ്പ് ഞാൻ തീർക്കും.വണ്ടിയുടെ ഗിയർ മാറ്റിക്കൊണ്ട് ജീവൻ പല്ല് ഞെരിച്ചു.

എടുത്തെറിഞ്ഞത് പോലെ കാർ മുൻപോട്ട് കുതിച്ചു.

ജീവന്റെ വണ്ടി ഡോക്ടർടെ ഗേറ്റ് കടന്ന് പോയതും അരികിൽ കിടന്ന കറുത്ത സ്‌കോർപിയോ സ്റ്റാർട്ടായി.

ഒരു നിശ്ചിത അകലത്തിൽ സ്‌കോർപിയോ ജീവന്റെ വണ്ടിയെ പിന്തുടർന്നു.

ഹൈവേയിലേക്ക് കയറി അല്പം മുൻപോട്ട് നീങ്ങിയപ്പോൾ ജീവന്റെയുള്ളിൽ സംശയം മുള പൊട്ടി.അയാൾ റിയർവ്യൂ മിറർ ഒന്ന് കൂടി ശരിയാക്കി വച്ച് നോക്കി.

ജോണേ പിന്നിലൊരു പണി വരുന്നുണ്ടല്ലോ.ഇങ്ങോട്ട് മാറ്റം കിട്ടിയിട്ട് ഇത് വരെയും മേലൊന്ന് അനങ്ങിയില്ല,ഇന്ന് മിക്കവാറും അത് നടക്കും.

ജീവൻ പറഞ്ഞത് കേട്ട് ജോൺ വർഗ്ഗീസ് പിന്നിലേക്ക് നോക്കി.ഈ വണ്ടി ആ ഡോക്ടർടെ വീടിന്റെ സൈഡിൽ കിടന്നേ ആണല്ലോ സർ.

ഓഹോ,അപ്പോൾ വഴി തെറ്റി വന്നതല്ല.ലക്ഷ്യം നമ്മൾ തന്നെ.അപ്പോൾ നല്ലൊരു വിരുന്ന് കൊടുക്കണ്ടേ ജോണേ?

പിന്നേ,ഞാൻ റെഡി.സാറൊന്ന് തുടങ്ങി തന്നാ മതി.ബാക്കി ഞാൻ വിളമ്പിക്കോളാം.ജോൺ വർഗ്ഗീസ് കൈകൾ കൂട്ടിത്തിരുമ്മി.

ഹൈവേയിൽ നിന്നും വണ്ടിയുടെ ഗതി മാറ്റിയ ജീവൻ ബൈപ്പാസ് കട്ട്‌ ചെയ്ത് ഒരു ഇടവഴിയിലേക്ക് കാർ പായിച്ചു.

തൊട്ട് പിന്നാലെ സ്കോർപിയോയും ഇൻഡിക്കേറ്റർ ഇട്ട് തിരിയുന്നത് അയാൾ ഗ്ലാസ്സിലൂടെ കണ്ടു.

ഊറിച്ചിരിച്ചു കൊണ്ട് ജീവൻ ആക്‌സിലേറ്ററിൽ ഞെരിച്ചു.വണ്ടി പുലി കുതിക്കും പോലെ മുൻപോട്ട് കുതിച്ചു.

ജീവന്റെ വണ്ടിയുടെ വേഗത കൂടിയതും സ്കോർപിയോയും വേഗത കൂട്ടി.

പെട്ടന്ന് ജീവൻ ബ്രേക്ക് പതിയെ അമർത്തി കാർ വട്ടം തിരിച്ചു.പൊടി പറത്തിക്കൊണ്ട് കാർ റോഡിൽ വട്ടം കറങ്ങി.

അങ്ങനെയൊരു നീക്കം പ്രതീക്ഷിക്കാതിരുന്ന പ്രതിയോഗികൾ തങ്ങളുടെ വണ്ടി വെട്ടിച്ചു.

റോഡിൽ നിന്നും പുറത്തേക്ക് തെന്നിയ സ്കോർപിയോ ഒരു മരത്തിൽ ഇടിച്ച് നിന്നു.

1 Comment

  1. *വിനോദ്കുമാർ G*

    കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു വായിക്കുംതോറും അടുത്തത് എന്ത് എന്ന് അറിയാൻ ഒരു ആകാംക്ഷ

Comments are closed.