പകർന്നാട്ടം – 4 38

Pakarnnattam Part 4 by Akhilesh Parameswar

Previous Parts

ഡോക്ടർ ”പ്രമീളാ ദേവി” എന്ന നെയിം ബോർഡിനോട് ചേർന്ന കാളിങ് ബെല്ലിൽ ജീവൻ വിരലമർത്തി.

അല്പം കഴിഞ്ഞതും വാതിൽ തുറക്കപ്പെട്ടു.നിറഞ്ഞൊരു ചിരിയോടെ പ്രമീള ഇരുവരേയും അകത്തേക്ക് ക്ഷണിച്ചു.

ഇരുവരും അകത്തേക്ക് കയറിയതും ഡോക്ടർ വാതിൽ അടച്ച് തിരിഞ്ഞു.

ജീവനും ജോൺ വർഗ്ഗീസും മുൻപിൽ കിടന്ന സെറ്റിയിൽ ഇരിപ്പുറപ്പിച്ചു. നേരെ എതിർ വശത്ത് ഡോക്ടറും.

സർ,സമയം കളയാതെ ഞാൻ കാര്യത്തിലേക്ക് വരാം.പ്രമീളാ സംസാരത്തിന് തുടക്കം കുറിച്ചു. പതിവിലും ഗൗരവം അവരുടെ മുഖത്ത് നിറഞ്ഞു.

സർ,അന്നാ കുട്ടിയുടെ ബോഡി പോസ്റ്റ്‌മോർട്ടം ചെയ്യാൻ വേണ്ടി ക്ലീൻ ചെയ്യുന്ന സമയത്ത് ഒരു കീ ചെയിൻ കിട്ടി.

ഈ കേസിൽ അതൊരു വിലപ്പെട്ട തെളിവ് ആയിരിക്കുമെന്ന് എനിക്ക് തോന്നുന്നു.

സത്യത്തിൽ നിങ്ങൾ പോലീസുകാരുടെ ശ്രദ്ധക്കുറവാണ് ആ സംഭവത്തിലൂടെ വെളിപ്പെടുന്നത്.

പോലീസിന്റെ ശ്രദ്ധക്കുറവിനെ ഒന്ന് തുറന്ന് കാണിക്കാൻ കിട്ടിയ അവസരം അവർ നന്നായി വിനിയോഗിക്കുകയാണെന്ന് മനസ്സിലായെങ്കിലും ജീവൻ അത് അവഗണിച്ചു.

സർ,ഇതാണ് ആ കീ ചെയിൻ. ഡോക്ടർ ഒരു ചെറിയ കവർ ജീവന് കൈമാറി.

അയാൾ കവർ തുറന്ന് കർച്ചീഫ് ഉപയോഗിച്ച് അത് പുറത്തെടുത്തു.
രക്തക്കറ പുരണ്ട ആ ചെയിനിൽ എഴുതിയത് അയാൾ വായിച്ചു.”നരിമറ്റം ഫൈനാൻസ്”

സർ ഈ നരിമറ്റം എന്ന് പറയുന്നത് ഒരു കുത്തക മുതലാളിയുടെ വീട്ടുപേരാണ്.

തനിക്ക് അറിയോ ഈ അഡ്രസ്സ്. ജീവൻ കീ ചെയിനിലേക്കും എസ്.ഐയുടെ മുഖത്തേക്കും മാറി മാറി നോക്കി.

പിന്നെ അറിയാതെ.ഇനി കൂടുതൽ നോക്കാനില്ല സർ,നരിമറ്റം സ്കറിയയെ അറിയാത്ത ആരുമില്ല.

അയാൾക്കൊരു മകനുണ്ട്.ഒരു തല തെറിച്ച വിത്ത്.മിക്കവാറും ഇത് അവന്റെയാവും.പിടിച്ചു രണ്ടെണ്ണം കൊടുത്താ സത്യം അറിയാം.ജോൺ വർഗ്ഗീസ് ഊർജ്ജസ്വലനായി.

മ്മ്,എനിവേ,താങ്ക്സ് ഡോക്ടർ. നിങ്ങൾ പറഞ്ഞത് പോലെ ഇതൊരു വലിയ തെളിവ് തന്നെയാണ്.

ജീവൻ ഡോക്ടർക്ക് ഹസ്തദാനം നൽകി പുറത്തേക്ക് നടന്നു.

1 Comment

  1. *വിനോദ്കുമാർ G*

    കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു വായിക്കുംതോറും അടുത്തത് എന്ത് എന്ന് അറിയാൻ ഒരു ആകാംക്ഷ

Comments are closed.