ചതിച്ചൂലോ ന്റെ പരദേവതേ.ന്താ പ്പോ ചെയ്യുക.മൂത്താരുടെ വെപ്രാളം കണ്ട കാര്യക്കാർ കാരണം തിരക്കി.
വാർത്ത അയാളേയും നടുക്കി.മകൾ മരിച്ചാൽ അച്ഛന് പുലയല്ലേ ന്താ ചെയ്യാ.വളർത്ത് മകളല്ലേ രക്തബന്ധം അല്ലല്ലോ,പുലപ്പേടി വേണ്ട.
പക്ഷേ,പണിക്കർക്ക് സ്വന്തം മകളെ പോലെ തന്നെ,പുല നിശ്ചയം. മൂത്താർ കാര്യക്കാരുടെ വാദത്തെ എതിർത്തു.
ഇനിയിപ്പോ കോലം അഴിക്കും വരെയും മിണ്ടാതെ അറിയാതെ നോക്കുക.
രാമൻ കണ്ണിലെ കൃഷ്ണ മണി പോലെ നോക്കിയ പെണ്ണാ. മൂത്താരുടെ കണ്ണും നിറഞ്ഞ് തുടങ്ങി.
****************
കിഴക്കൻ കാവിലെ ഇരുളടഞ്ഞ വഴികളിലും പാറക്കെട്ടുകൾക്കിടയിലും ആളുകൾ തിങ്ങി നിറഞ്ഞു.
കളിയാട്ടത്തിൽ മുഴുകിയവർ മാത്രം കഥയറിഞ്ഞില്ല.
തിക്കും തിരക്കുമായി കാടിളക്കിയ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് നന്നേ പണിപ്പെട്ടു.
വളവ് തിരിഞ്ഞു വന്ന ഒരു പോലീസ് ജീപ്പ് ആളുകളെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ ബ്രേക്കിട്ടു.
ജീപ്പിൽ നിന്നും പുറത്തിറങ്ങിയ സർക്കിൾ ഇൻസ്‌പെക്ടർ ജീവൻ ചുറ്റുമൊന്ന് കണ്ണോടിച്ചു.
സിഐയെ കണ്ടതും സബ് ഇൻസ്‌പെക്ടർ ജോൺ വർഗ്ഗീസ് കർമ്മ നിരതനായി.
മാറി നിൽക്ക് നായിന്റെ മക്കളേ..അയാൾ പല്ല് ഞെരിച്ച് കൊണ്ട് ലാത്തി വീശി.ആളുകൾ ചിതറിയോടി.
തൊപ്പി ഒന്ന് കൂടി ഉറപ്പിച്ചു കൊണ്ട് എസ് ഐ സിഐക്ക് നീട്ടിയൊരു സല്യൂട്ട് നൽകി.
എന്തായെടോ.ജോൺ വർഗ്ഗീസിനെ നോക്കി മീശ തടവിക്കൊണ്ട് ജീവൻ മുൻപോട്ട് നടന്നു.
സർ,താഴേക്ക് നല്ല വഴുക്കൽ ഉള്ള പാറക്കെട്ടാണ്.അരുവി പതിക്കുന്നിടത്തെ വെള്ളക്കെട്ടിലാണ് ബോഡി കിടക്കുന്നത്.
എടുക്കാൻ ആൾക്കാർ ഇറങ്ങുന്നുണ്ട്.എസ് ഐ വിവരണം നൽകി പിന്നാലെ ചെന്നു.പ്രധമ ദൃഷ്ട്യാ കൊലപാതകമാണ് എന്നുറപ്പ്.
മ്മ്,ജീവൻ ഒന്നിരുത്തി മൂളിക്കൊണ്ട് അടുത്ത് നിന്ന മരത്തിലേക്ക് ചാരി. ഒരു വിൽസ് കൊളുത്തി.
അതേ സമയം കിഴക്കൻ കാവിന് അല്പം അകലെയുള്ള പള്ളിയറ മുറ്റത്ത് നരസിംഹ മൂർത്തിയുടെ ഉറഞ്ഞാട്ടം അതിന്റെ മൂർത്തിമത് ഭാവം പൂണ്ടിരുന്നു.
പൊയ് നഖമണിഞ്ഞ പരദേവത തിരുനടയിൽ അസുര നിഗ്രഹം കഴിക്കുമ്പോൾ കിഴക്കൻ കാവിലെ ജനക്കൂട്ടം ഒന്നിളകി.ഇടയിലാരോ വിളിച്ചു പറഞ്ഞു,കിട്ടി..കിട്ടി…
തുടക്കം കൊള്ളാം ❤?
❤️❤️❤️
നന്നായിട്ടുണ്ട്…… കഥ വായിക്കുമ്പോൾ തന്നെ അടുത്ത പാർട്ട് വായിക്കാൻ തോന്നും ഇങ്ങനെ ആയിരിക്കണം കഥ എഴുതേണ്ടത്….. keep it up
നല്ല തുടക്കം