പണത്തിന്റെ അഹങ്കാരത്തിൽ പെണ്ണിന്റെ മാനത്തിന് വില പറയുന്ന നീയൊക്കെ ഒരു സ്ത്രീയുടെ വയറ്റിൽ പിറന്നതാണെന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു.
നിനക്കറിയണ്ടേ ഫ്രെഡി യുടെ മരണം എങ്ങനെ ആയിരുന്നെന്ന് .
പോലീസിന്റെ കനത്ത വലയം ഭേദിച്ച് അവനെ കൊന്നത് എങ്ങനെയെന്ന് ഏ സി യിൽ കൂടിയാ വിഷം കടത്തിവിട്ടത് .അത് ശ്വസിച്ചാ അവൻ മരിച്ചത്.
നിങ്ങൾ നാലുപേരും കൂടി മാനം നഷ്ടപ്പെടുത്തി മൃഗീയമായി കൊന്ന ആശയെ ഓർക്കുന്നോ നീ നിങ്ങളുടെ അവസാനത്തെ ഇര .
ഇനി ഞാനാരാണെന്ന് അറിയണ്ടേ ..?
അതു പറഞ്ഞ് മുഖം മറച്ചിരുന്ന ഷാൾ എടുത്ത് മാറ്റി ഒറ്റയാൻ
അവന്റെ മുഖം കണ്ടതും ഗൗതം ഞെട്ടി
” ശ്യാം ”
അവൻ അറിയാതെ ശബ്ദം പുറത്തു വന്നു.
എന്നെ മറന്നിട്ടില്ല അല്ലേ. .?
അപ്പോഴേക്കും പോലീസുകാർ അവിടെ യെത്തി.
പെയിന്റിന്റെ മണത്തിനൊപ്പം ഒരു രൂക്ഷ ഗന്ധം അവിടെ നിറഞ്ഞു..പെയിന്റിന്റെ മണമെങ്ങും നിറഞ്ഞിരുന്നതുകൊണ്ട് ഗ്യാസിന്റെ മണം പെട്ടെന്ന് ആർക്കും അറിയാൻ കഴിഞ്ഞില്ല.
പോലീസുകാരോട് ശ്യാം വിളിച്ചു പറഞ്ഞു ഇങ്ങോട്ടേക്ക് വരരുത്.
എനിക്ക് ഇനി ജീവിക്കാൻ ആഗ്രഹമില്ല. ഇവനോടൊപ്പം ഞാനും പോകുന്നു.സർ നിങ്ങൾ ഇങ്ങോട്ടേക്ക് വരരുത്.
സാർ.. ജീവൻ വേണമെന്നുണ്ടെങ്കിൽ തിരിച്ചു പോകൂ…
ഒറ്റയാൻ ശ്യാം ആണെന്നറിഞ്ഞ നിമിഷം എസ്.പിക്ക് മകന്റെ ദാരുണാന്ത്യമായിരുന്നു ഓർമ്മയിൽ .
അദ്ദേഹം തോക്കെടുത്ത് വെടിവയ്ക്കാനാഞ്ഞതും ഗൗതം വിളിച്ചു അങ്കിൾ വേണ്ട വയ്ക്കരുത്.
അവിടെ ഗ്യാസ് തുറന്നു വിട്ടിരുന്നത് മനസ്സിലാക്കാതെ എസ് പി വെടി വച്ചു.
ആ നിമിഷം ഉഗ്രശബ്ദത്തോടെ ആ ഫാക്ടറിയും പരിസരവും തീഗോളമായി മാറി .
കഥ ഒരു msg ആണ് bro വെറും കാമ കണ്ണുകൾ കൊണ്ട് മാത്രം പെണ്ണിനെ അളക്കുന്നവർക് ?
മുമ്പേ തന്നെ എനിക്ക് തോന്നിയിരുന്നു, ഒറ്റയാൻ ശ്യാമാണെന്ന്. എന്നിരുന്നാലും നല്ല കഥ തന്നെ.
Nannaayittundu
Valichu neettal ozhivaakkiyathu bhangi kootti