ഒറ്റയാന്റെ വിളിക്കായി കാത്തിരുന്നു..
പോലീസും സർവ്വ സന്നാഹങ്ങളോടെ ഒരു കോളിനായി കാത്തു.
ഒറ്റയാൻ വിളിച്ചു
ഗൗതം അതിബുദ്ധി കാണിക്കില്ല’ എന്ന് ഞാൻ കരുതുന്നു.
സ്ഥലം ഞാൻ പറയാം ഗൗതം ഇറങ്ങിക്കോളു.
നഗരത്തിൽ നിന്നും കുറേ അകലെ അധികം ജനവാസമില്ലാത്ത സ്ഥലത്ത് പ്രവർത്തിക്കുന്ന പെയിന്റ് ഫാക്ടറിക്ക് മുന്നിൽ വരിക . ഗൗതമിനെ തനിച്ച് വിട്ട് പോലീസ് മറ്റൊരു വഴിയെ തിരിച്ചു. പോലീസ് തന്നെ രക്ഷിക്കുമെന്ന് കരുതിയാണ് ഗൗതം ഒറ്റയാൻ പറഞ്ഞ സ്ഥലത്തേക്ക് പോകാൻ തയ്യാറായത്
ഫാക്ടറിക്ക് മുന്നിൽ എത്തിയ ഗൗതമിന്റെ കൂടെ പോലീസുകാരില്ലെന്നുറപ്പാക്കിയിട്ട് ഒറ്റയാൻ അകത്തേക്ക് വിളിച്ചു.
“ഗൗതം ” ഒറ്റയാന്റെ വിളി അവിടെ മുഴങ്ങി.
നാലു ചുറ്റിനും നോക്കിയ ഗൗതം തന്റെ അടുത്തേക്ക് വരുന്ന ആറടിയിലേറേ പൊക്കവും ബലിഷ്ഠമായ ശരീരവുമുള്ള ആജാന ബാഹുവായ ഒരു ആൾ.മുഖം വ്യക്തമായില്ല ഷാൾ കൊണ്ട് മറച്ചിരുന്നു.
ഞാനാരാണെന്നറിയാൻ തിടുക്കമുണ്ടെന്ന് അറിയാം.
അതിനു മുൻപ് നിന്റെ കൂട്ടുകാരെയും നിന്നെയും കൊല്ലാനുള്ള കാരണം അറിയണ്ടേ ..?
ഗൗതമിനെ അവിടെ കസേരയിൽ ഇരുത്തി കൈകൾ പുറകോട്ട് ബന്ധിച്ചു. ഒന്ന് ചലിക്കാൻ പോലും ആകാതെ ഗൗതം അവിടെ ഇരുന്നു.
നിങ്ങൾ കാരണം മാനം നഷ്ടപ്പെട്ട ഒരു പാട് പെൺകുട്ടികൾ ഉണ്ട്,. അവരെ ഓർത്ത് നീറി നീറി കഴിയുന്ന മാതാപിതാക്കളും, അവരുടെ മാനം തിരികെ കൊടുക്കാൻ കഴിയുമോ നിനക്ക്..?
പെണ്ണിനെ കണ്ടാൽ കാമം തീർക്കാനുള്ളതാണെന്ന് കരുതുന്ന നീയൊക്കെ വീട്ടിലുള്ള അമ്മയുടേയോ സഹോദരിമാരുടേയോ മാനത്തിന് വില പറയുമോ.?
സ്ത്രീ ഒരു ഭോഗ വസ്തുവല്ല…
അവൾ അമ്മയാണ് സഹോദരിയാണ്, ഭാര്യയാണ്, മകളാണ് ഒരു സ്ത്രീയില്ലെങ്കിൽ നീ ജനിക്കുമായിരുന്നോ..?
കഥ ഒരു msg ആണ് bro വെറും കാമ കണ്ണുകൾ കൊണ്ട് മാത്രം പെണ്ണിനെ അളക്കുന്നവർക് ?
മുമ്പേ തന്നെ എനിക്ക് തോന്നിയിരുന്നു, ഒറ്റയാൻ ശ്യാമാണെന്ന്. എന്നിരുന്നാലും നല്ല കഥ തന്നെ.
Nannaayittundu
Valichu neettal ozhivaakkiyathu bhangi kootti