ഓരോ പ്രാവശ്യവും വിളിക്കുമ്പോഴും സ്ഥലവും നമ്പരും മാറിക്കൊണ്ടിരുന്നു.
ഒറ്റയാൻ വീണ്ടും വിളിച്ചു..
ഗൗതം നമ്മൾ നേരിൽ കാണാൻ പോകുന്നു. നാളെ തന്നെ.
ഞാൻ സമയം സ്ഥലവും പറയാം .പക്ഷേ വരുന്നത് ഗൗതം തനിച്ചായിരിക്കണം. പോലീസിനെ അറിയിച്ചാൽ നമ്മൾ തമ്മിൽ കാണാതെ തന്നെ ഗൗതം കൂട്ടുകാരുടെ അടുക്കലേക്ക് പോകേണ്ടി വരും.
എന്ത് ചെയ്യും മഹേഷ് പണിക്കരും മകനും തല പുകഞ്ഞാലോചിച്ചു. പോലീസുകാർ ഇല്ലാതെ പോയാൽ മകന്റെ ജീവൻ ആപത്തിലാകും .
മറിച്ചായാലും മരണം ഉറപ്പ് .ഒറ്റയാൻ കൊല്ലും.
എന്തായാലും മരണത്തിൽ നിന്ന് മകനെ രക്ഷിക്കാൻ എന്താ മാർഗ്ഗമെന്ന് പോലീസും മഹേഷ് പണിക്കരും കൂടി ആലോചിച്ച് ഒരു തീരുമാനത്തിലെത്തി.
ഗൗതമിനെ ഒറ്റക്ക് വിടാൻ .പിറകെ പോലീസുകാർ മഫ്തിയിൽ പോകാം അതാകുമ്പോൾ ആരും അറിയില്ലല്ലോ.
എങ്ങനെയും ഒറ്റയാനെ കണ്ട് പിടിക്കണമെന്ന ചിന്തയിലായിരുന്നു പോലീസ്. കുറേ നാളായി ഞങ്ങളെ വട്ടംചുറ്റിക്കുന്നതല്ലേ അവൻ .പോലീസാരാണെന്ന് അറിയിച്ചു കൊടുക്കാം അവന്.
നാളെ എന്ന ദിവസത്തിന്നായി കാത്തിരുന്നു അവർ.
ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഒരു രാത്രി .ഗൗതമിന് അത് അവസാന രാത്രിയായിരുന്നു.
നേരം പുലർന്നു.
മഹേഷ് പണിക്കർ തീപിടിച്ച മനസ്സുമായി നടന്നു.
തന്റെ പണത്തിനും സ്വാധീനത്തിനും ഒരു വിലയുമില്ല എന്ന് മനസിലാക്കിയ നിമിഷമായിരുന്നു അത്.
ഗൗതമിന്റെ ഫോൺ ശബ്ദിച്ചു .
ചിന്തകൾക്ക് വിരാമമിട്ട് മഹേഷ് പണിക്കർ ഗൗതമിന്റെ സംഭാഷണം ശ്രദ്ധിച്ചു.
വൈകിട്ട് 6 മണിക്ക് നമ്മൾ നേരിൽ കാണും .എന്ന് പറഞ്ഞ് ഫോൺ കട്ടായി.
സമയമടുക്കുന്തോറും ഗൗതമിന് ഭയം ഇരട്ടിച്ചു.
കഥ ഒരു msg ആണ് bro വെറും കാമ കണ്ണുകൾ കൊണ്ട് മാത്രം പെണ്ണിനെ അളക്കുന്നവർക് ?
മുമ്പേ തന്നെ എനിക്ക് തോന്നിയിരുന്നു, ഒറ്റയാൻ ശ്യാമാണെന്ന്. എന്നിരുന്നാലും നല്ല കഥ തന്നെ.
Nannaayittundu
Valichu neettal ozhivaakkiyathu bhangi kootti