ഒറ്റയാൻ – 4 Last Part 22

ഗൗതമിന് ഒറ്റയാന്റെ വിളി വന്നു.
ഞാനാരാണെന്ന് മനസിലായിയെന്ന് കരുതുന്നു.
“ഒറ്റയാൻ ”
ഗൗതം വിറയലോടെ പറഞ്ഞു.
ഈ ഒളിച്ചുകളി അവസാനിപ്പിക്കാൻ സമയമായി.
ഇനി നേർക്കുനേർ നിന്ന് പൊരുതാം.
അതാണെനിക്കിഷ്ടം ഒറ്റയാൻ പറഞ്ഞു.
നീ …ആരാ..?
എന്തിന് വേണ്ടിയാ ഞങ്ങളെ കൊല്ലുന്നത്.
ധൃതിവയ്ക്കാതെ എല്ലാം നിനക്കറിയണമല്ലേ…?
പറയാം നീ എല്ലാം അറിഞ്ഞിട്ട് വേണം അങ്ങ് കൂട്ടുകാരുടെ അടുത്തേക്ക് പോകേണ്ടത്.
അതിനു മുൻപ് നിങ്ങൾ നാല് പേരും കൂടി ജീവനെടുത്ത ആശയെ ഓർമ്മയുണ്ടോ..? നിങ്ങളുടെ ജീവിതത്തിലെ അവസാന ആഘോഷരാവ്.
ഇനി ഞാൻ വിളിക്കുമ്പോൾ സമയവും സ്ഥലവും അറിയിക്കാം.
അന്ന് നേരിൽ കാണാം ..
അപ്പോൾ ഞാൻ പറയാതെ തന്നെ നിനക്ക് കാര്യങ്ങൾ ഏറെക്കുറെ മനസ്സിലാകും.
ഫോൺ കട്ടായി
വിളിച്ച നമ്പർ കുറച്ച് ദൂരെയുള്ള ടെലഫോൺ ബൂത്തിൽ നിന്നാണെന്ന് മനസ്സിലായി.
പോലീസുകാർ തിരക്കിയപ്പോൾ ബൂത്തിന്റെ ഉടമക്ക് ആളെ അറിയില്ല .ഇതിന് മുമ്പ് ഇവിടെയെങ്ങും കണ്ട് പരിചയം ഇല്ലാത്ത ആളെന്നായിരുന്നു അറിയാൻ കഴിഞ്ഞത്‌.മുഖം ഒരു ഷാൾ കൊണ്ട് മറച്ചിരുന്നു അയാൾ. കണ്ടാൽ തിരിച്ചറിയാനും കഴിയില്ലെന്നായിരുന്നു കടക്കാരൻ പറഞ്ഞത്.
പോലീസുകാർ അവിടെ ഒക്കെ അന്വേഷിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല.

3 Comments

  1. കഥ ഒരു msg ആണ് bro വെറും കാമ കണ്ണുകൾ കൊണ്ട് മാത്രം പെണ്ണിനെ അളക്കുന്നവർക് ?

  2. Dark knight മൈക്കിളാശാൻ

    മുമ്പേ തന്നെ എനിക്ക് തോന്നിയിരുന്നു, ഒറ്റയാൻ ശ്യാമാണെന്ന്. എന്നിരുന്നാലും നല്ല കഥ തന്നെ.

    1. Nannaayittundu
      Valichu neettal ozhivaakkiyathu bhangi kootti

Comments are closed.