അത് കണ്ട് അനീഷ് വണ്ടിയിൽ നിന്ന് ഇറങ്ങി ഓടി. അത് കണ്ട് അവന്റെ പിറകേ ഇറങ്ങാൻ തുടങ്ങിയ അവന്റെ അച്ഛന് പെട്ടെന്ന് ഡോർ തുറന്നു ഇറങ്ങാനായില്ല. അവിടെ സിഗ്നൽ കാത്ത് കിടക്കുന്ന വണ്ടികളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. അവിടെ നിന്ന് ഒരു വിധം ഇറങ്ങിയപ്പോഴേക്കും അനീഷിനെ കാണുന്നില്ലായിരുന്നു.നീ എവിടെയാ മോനേ തിരികെ വന്ന് വണ്ടിയിൽ കയറൂ.
പക്ഷേ അദ്ദേഹം എത്തുമ്പോഴേക്കും അനീഷ് കുത്ത് കൊണ്ട് റോഡിൽ വീണിരുന്നു.
അച്ഛാ….. എന്നൊരു നിലവിളി തൊണ്ടയിൽ കുരുങ്ങി .അതേസമയം സിഗ്നൽ മാറി വണ്ടികൾ മുന്നോട്ട് നീങ്ങി . മകനെ തിരക്കി വന്ന അച്ഛൻ കണ്ടത്
റോഡിലേക്ക് വീണ അവന്റെ ശരീരത്തിൽ കൂടി പിറകേ വന്ന വാഹനം കയറിയിറങ്ങുന്നതാണ്. മകന്റെ ചിന്നഭിന്നമായശരീരം കണ്ട് ബോധമറ്റു വീണു ആ അച്ഛൻ.
ഇതേ സമയം ഒറ്റയാൻ വണ്ടിയിൽ കയറി രക്ഷപ്പെട്ടു.
പോലീസുകാർ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
ഈ വാർത്ത നാടെങ്ങും പരന്നു.
ഗൗതമിന്റെ ശ്വാസം തന്നെ നിലക്കുന്നതായി തോന്നി.
കൊലപാതക പരമ്പരയിൽ ഒരാൾ കൂടി .
മൂന്ന് പേരേയും പരലോകത്തേക്കയച്ച ഒറ്റയാനെ കുറിച്ചായി നാട്ടിൽ ചർച്ച.
പെൺമക്കളുള്ള കുറേ മാതാപിതാക്കളെങ്കിലും സന്തോഷിച്ചു കാണും. എന്തും ചെയ്യാൻ മടിക്കാത്തവരായിരുന്നു ഗൗതമും കൂട്ടരും.
ഇനി അവശേഷിക്കുന്നത് ഗൗതം മാത്രം.
ഒറ്റയാനെ തിരഞ്ഞ് പോലീസും. ആർക്കും ഇതുവരെ ഒരു തുമ്പും കൊടുക്കാതെയുള്ള ഒറ്റയാന്റെ തേരോട്ടം അവസാനിപ്പിക്കാനും ഗൗതമിനെയെങ്കിലും ജീവനോടെ രക്ഷിക്കാനും പോലീസ് മുന്നിട്ടിറങ്ങി.
കുറേ ദിവസങ്ങൾ കഴിഞ്ഞു അന്വേഷണത്തിന് കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല.
ഒറ്റയാന്റെ അടുത്ത ഇര ഗൗതമാണെന്നറിയാവുന്ന പോലീസുകാർ ആ വഴിക്കായി അന്വേഷണം.
ഗൗതമിന് വരുന്ന ഫോൺ കോളുകൾ നിരീക്ഷിച്ചു.
പോലീസിന്റെ നിരീക്ഷണത്തിന് ഫലമുണ്ടായി.
കഥ ഒരു msg ആണ് bro വെറും കാമ കണ്ണുകൾ കൊണ്ട് മാത്രം പെണ്ണിനെ അളക്കുന്നവർക് ?
മുമ്പേ തന്നെ എനിക്ക് തോന്നിയിരുന്നു, ഒറ്റയാൻ ശ്യാമാണെന്ന്. എന്നിരുന്നാലും നല്ല കഥ തന്നെ.
Nannaayittundu
Valichu neettal ozhivaakkiyathu bhangi kootti