ഒരു വേശ്യയുടെ കഥ – 9 3909

“എന്തിനാണ് ഇനിയും ഇതുപോലുള്ള കാര്യത്തിന് എന്നെ അന്വേഷിച്ചു വരുവാനാണോ് അയാളുടെ മുഖത്തുനിന്നും സാരിതുമ്പു വലിച്ചെടുത്ത് തൻറെ മടിയിലേക്ക് ഇട്ടുകൊണ്ടാണ് അവൾ ചോദിച്ചത്.

“അയ്യോ…..അല്ല ….
ഇനി ഇതുപോലുള്ള ആവശ്യങ്ങൾക്കുവേണ്ടി ഞാൻ മായയെ തേടിവരില്ല …….
മായയെ മാത്രമല്ല ഒരു പെണ്ണിനേയും തേടി പോകില്ല…..
കാരണം മായയെ പരിചയപ്പെട്ടതോടെ ഞാനെൻറെ കുത്തഴിഞ്ഞ ജീവിതവും അവസാനിപ്പിച്ചു ……”

അയാൾ ഉറപ്പിച്ചു പറഞ്ഞു .

“പിന്നെയെന്തിനാണ് എൻറെ വീടും സ്ഥലവുമൊക്കെ അറിയുന്നത് …….”

അവൾക്ക് വീണ്ടും സംശയം .

“കാര്യമൊക്കെയുണ്ട് ….. പറയൂ എവിടെയാണ്…..”

അയാളും തുറന്നുപറയുവാൻ കൂട്ടാക്കിയില്ല.

“അതെന്തിനാണെന്ന് ആദ്യം പറയൂ…..”

അവളും വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല.

“മായ തുണിക്കടകളിൽ ജോലിചെയ്യാൻ തുടങ്ങിയിട്ട് എത്ര വർഷമായി ……”

അവളുടെ ചോദ്യങ്ങളെ മറുചോദ്യം കൊണ്ടാണ് അയാൾ നേരിട്ടത്.

“ഇതെന്താ ഇൻറർവ്യൂ ആണോ …..
കളിക്കാതെ വേഗം ചായ കുടിക്കൂ ….
എനിക്ക് പോകുവാനുള്ള സമയമാകുന്നു ….”

ഉത്തരം പറയാതെ അവൾ വീണ്ടും ധൃതികൂട്ടി.

“ഞാൻ ചോദിച്ചതിനു് ഉത്തരം പറയൂ…..”

അയാൾ നീരസത്തോടെ വീണ്ടും ചോദിച്ചപ്പോൾ കൃത്യമായി മറുപടി കൊടുത്തു.

4 Comments

  1. 39 parts ondu click previous stories

  2. Adutha part pettannu idumo pls

Comments are closed.