അവളുടെ സാന്നിധ്യത്തിന്റെ സന്തോഷത്തിലും സാന്ത്വനത്തിന്റെ് കുളിർമയിലും അരക്കെട്ടിൽ മുഖം ഉരസിക്കൊണ്ട് സങ്കടം നിയന്ത്രിച്ചു കിടക്കുമ്പോൾ നഷ്ടപ്പെട്ട നിധി തിരിച്ചുകിട്ടിയവന്റെ സന്തോഷത്തോടെ ഉറക്കെയുറക്കെ പൊട്ടിച്ചിരിക്കുവാനും അലറിക്കരയാനുമൊക്കെ അയാൾക്ക് തോന്നിയെങ്കിലും വളരെ പണിപ്പെട്ടാണ് അടക്കി നിർത്തിയത്.
“ഇനിയൊരിക്കലും കാണില്ലെന്നു പറഞ്ഞിട്ടു പിന്നെയെന്തിനാണ് ഇപ്പോൾ വന്നത് ……”
അവളുടെ സാരിതുമ്പെടുത്തു മുഖം മറച്ചുകൊണ്ടു മനസ്സിൻറെ വിങ്ങലടക്കിയാണ് അയാൾ ചോദിച്ചത് .
“ഓഹോ …..
ഞാനിപ്പോൾ കഷ്ടപ്പെട്ടു ഇങ്ങോട്ടുവന്നത് തെറ്റായിപ്പോയോ ….
എങ്കിൽ ഞാൻ തിരിച്ചു പോയേക്കാം…….”
ചിരിയോടെ തന്നെയാണ് അവളുടെ മറുപടി.
“ഇന്നു വന്നതുകൊണ്ടല്ല ഇന്നലെ അങ്ങനെ പറഞ്ഞു പോയതുകൊണ്ടാണ് ചോദിച്ചത്…..”
പെട്ടെന്നുതന്നെ അയാൾ തിരുത്തി .
“ഓ …
അതോ ……
ഇന്നലെ പോകുമ്പോൾ അങ്ങനെതന്നെയാണു കരുതിയത് .
പിന്നീടാണ് ഇത്തരമൊരു അവസ്ഥയിൽ ഒരാളെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയശേഷം തിരിഞ്ഞുനോക്കാതെയിരിക്കുന്നത് ശരിയല്ലെന്നു തോന്നിയത് ……
ഇന്നുവന്നില്ലെങ്കിൽ ഞാൻ ഇന്നലെ ചെയ്തതു മുഴുവൻ വെറുതെയായിപ്പോകും എന്നൊരു തോന്നൽ ….
.അതുകൊണ്ട് ഇന്നു പതിവിലും കുറച്ചു നേരത്തെ എഴുന്നേറ്റു ……
ചായയും കഞ്ഞിയും കറിയും ഉണ്ടാക്കിയശേഷം ഒരുമണിക്കൂർ നേരത്തെയുള്ള വണ്ടിക്ക് നേരെ ഇങ്ങോട്ടേക്ക് വച്ചുപിടിച്ചു ഞാൻ പുറപ്പെടുമ്പോൾ എൻറെ പാവം മോൾ മോൾ ഉണർന്നിട്ടും കൂടെയില്ല എന്നൊരു വിഷമം മാത്രമേയുള്ളൂ
അതുസാരമില്ല മായയ്ക്ക് ഇനി എപ്പോഴും മോളെ കണ്ടുകൊണ്ടിരിക്കാനുള്ള സൗകര്യം ഉണ്ടാവുമോയെന്ന് നമുക്കു നോക്കാം …..
ശരിക്കും മായയുടെ വീട് എവിടെയാണ്….”
മുഖത്തുനിന്നും അവളുടെ സാരിത്തുമ്പ് മാറ്റാതെയാണ് അയാൾ ചോദിച്ചത് .
??
39 parts ondu click previous stories
???????
Adutha part pettannu idumo pls