ഒരു വേശ്യയുടെ കഥ – 9 3909

” വേഗം എഴുന്നേറ്റു പല്ലുതേക്കൂ ഞാൻ വീട്ടിൽ നിന്നും ചായയും ഉപ്പുമാവും നല്ല സൂപ്പർ കഞ്ഞിയും ഉപ്പിലിട്ട മാങ്ങയും കാന്താരിമുളകും കൊണ്ടുവന്നിട്ടുണ്ട്…… ”

ഇന്നലെ ഒന്നും സംഭവിക്കാത്തതുപോലെ തൻറെ മുഖത്തേക്ക് നോക്കി കാരുണ്യത്തോടെ പറയുന്നത് കേട്ടപ്പോൾ അയാൾ അവളുടെ മുഖത്തുനിന്നും കണ്ണുകൾ മാറ്റി മുറിയിലെ മേശയുടെ മുകളിലേക്ക് നോക്കി …..

ശരിയാണ് …
മേശപുറത്തു അവളുടെ നിറംമങ്ങിയ കറുത്തനിറമുള്ള പഴയ വാനിറ്റി ബാഗിനരികിൽ ഏതോ തുണിക്കടയുടെ പരസ്യമുള്ള ഒരു പ്ലാസ്റ്റിക് ഷോപ്പിംഗ് സഞ്ചിയും അതിനുമുകളിൽ നിറം അടർന്നു തുടങ്ങിയ പഴയൊരു ഫ്‌ളാസ്‌ക്കും അതിനടുത്തായി മുഴുവൻ കലകൾ വീണുതുകൊണ്ടു തിളക്കം മങ്ങി അലൂമിനിയം പാത്രം പോലെയായ സ്റ്റീലിന്റെ ടിഫിൻ ബോക്സും വേറൊരു പ്ലാസ്റ്റിക്കിന്റെ ചെറിയ ടിഫിൻബോക്‌സും ചെറിയയൊരു പൊതിയും നിരത്തി വച്ചിട്ടുണ്ടായിരുന്നു…..!

അതൊക്കെ കണ്ടപ്പോൾ അയാൾക്ക് തൊണ്ടയിൽ എന്തോ വന്നു തടയുന്നതു പോലെയും കണ്ണുകൾ നീറി പുകയുന്നത് പോലെയും തോന്നി പതിയെപ്പതിയെ കാഴ്ചകൾ മങ്ങുന്നു… .

“വേഗം കഴിക്ക് നിങ്ങൾ കഴിച്ചിട്ടുവേണം എനിക്കു കടയിലേക്ക് പോകുവാൻ ……!”

അയാൾക്കായി അവൾതന്നെ വാങ്ങിയിരുന്ന ടൂത്ത് ബ്രഷിലേക്ക്‌ പേസ്റ്റ് ഞെക്കിപ്പിഴിഞ്ഞുകൊണ്ട് അവൾ ധൃതികൂട്ടിയെങ്കിലും അയാൾ അനങ്ങിയതേയില്ല….!

“ഇന്നെന്തു പറ്റി തലവേദനയും പനിയും മാറിയപ്പോൾ സംസാരശേഷി പോയോ…… ഇന്നൊന്നും മിണ്ടുന്നില്ലല്ലോ……..”

ചിരിയോടെ ചോദിച്ചുകൊണ്ട് അവൾ അടുത്തേക്ക് വരുമ്പോഴേക്കും അയാളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി തുടങ്ങിയിരുന്നു…..!

“അയ്യോ ……..
ഇതെന്തുപറ്റി തലവേദന കുറഞ്ഞില്ലേ …..
കണ്ണുകൾ നിറഞ്ഞിരിക്കുന്നല്ലോ……”

അവൾ വേവലാതിയോടെ പേസ്റ്റ് പുരട്ടിയ ബ്രഷ് മേശപ്പുറത്ത് തിരികെ വെച്ചശേഷം കട്ടിലിൽ ഇരുന്നു കൊണ്ട് അയാളുടെ കവിളിലും മുടിയിഴകളിലും അരുമയോടെ തലോടി….
അമ്മ സ്വന്തം കുഞ്ഞിനെയെന്നപോലെ വാൽസല്യത്തോടെയെന്നപോലെ തന്റെ അരക്കെട്ടിനോട് ചേർത്തുപിടിച്ചു.

4 Comments

  1. 39 parts ondu click previous stories

  2. Adutha part pettannu idumo pls

Comments are closed.