ഒരു വേശ്യയുടെ കഥ – 9 3827

” ഇനിയൊരിക്കലും തമ്മിൽ കാണില്ലെന്നും പറഞ്ഞുകൊണ്ട് ഇന്നലെ വൈകുന്നേരം മുറിയിൽ നിന്നും ഇറങ്ങിപ്പോയിരുന്ന അതേ മായ തന്നെ വീണ്ടുംതൊട്ടുമുന്നിൽ നിൽക്കുന്നു……!

കണ്ണുതിരുമ്മിയടച്ചു വീണ്ടും തുറന്നുനോക്കി….! സ്വപ്നമല്ല സത്യംതന്നെയാണ്….!

മുഖത്തും ചുണ്ടുകളിലും ആർക്കും ഇഷ്ടം തോന്നുന്ന പുഞ്ചിരിയും….
ബാർബി പാവയുടേതുപ്പോലെ ഇടയ്ക്കിടെ ചിമ്മിതുറക്കുന്ന കണ്പീലികൾക്കിടയിൽ തിളക്കമുള്ള മിഴികളുമായി ഒരു ഡോക്ടറെ പോലെ തന്റെ നെറ്റിയിലും കഴുത്തിലുമെല്ലാം വിരലുകൾ ചേർത്തുവച്ചുപിടിച്ചു കൊണ്ട് പനി പരിശോധിക്കുകയാണ് അവൾ…..!

വിലകുറഞ്ഞ പിഞ്ഞിത്തുടങ്ങിയ ഇളം പച്ച നിറത്തിലുള്ള കോട്ടൻ സാരിയാണ് വേഷം….
കഴുത്തിൽ നൂൽവണ്ണമുള്ള ഒരു മാലയും കാതിൽ സ്വർണ്ണത്തിൻറെതാണെന്നു തോന്നുന്നു ചെറിയൊരു മൊട്ടുകമ്മലും ഇരുകൈകളിലും സാരിയുടെ അതേ നിറത്തിലുള്ള ഓരോ കുപ്പിവളകളും അണിഞ്ഞിട്ടുണ്ട്…..!

നെറ്റിയിൽ അളന്നുവരച്ചതുപോലുള്ള വരച്ചത് ഭംഗിയുള്ള ചന്ദനക്കുറി കണ്ടപ്പോൾ അതിനേക്കാൾ അവൾക്കു യോജിക്കുന്നത് ചുവന്ന നിറത്തിലുണ്ടായിരുന്ന ചാന്തുകൊണ്ടുള്ള ആ വലിയ വട്ടപ്പൊട്ടു തന്നെയാണെന്നു മനസ്സിലോർത്തു

“ഇതെന്തൊരു ഉറക്കമാണ് …..
നാട്ടിൽ നിന്നും ഞാനിവിടെയെത്തിയല്ലോ…..”

നിറഞ്ഞ ചിരിയോടെ ചോദിച്ചുകൊണ്ട് കുനിഞ്ഞുസ്നേഹപൂർവ്വം അയാളുടെ കവിളിൽ തട്ടിയപ്പോൾ ഭംഗിയോടെ മെടഞ്ഞു കെട്ടിയിരുന്ന അവളുടെ നനവുള്ള നീളൻ മുടി അയാളോട് ഇഷ്ടം കൂടാനെന്നപോലെ ചുമലിൽ നിന്നും ഊർന്നിറങ്ങി അയാളുടെ നാസികതുമ്പിൽ ഉമ്മ വച്ച ശേഷം കിടക്കയിലേക്ക് വീണു…..!

അയാൾ ഒരിക്കൽ അതെടുത്തു മണക്കും മണപ്പിക്കാൻ മണത്തു നോക്കുവാൻ ശ്രമിക്കുന്നതിനിടെ….
.” സോറി …….”
ക്ഷമാപണം നടത്തികൊണ്ടു മുടിയെടുത്തു പിറകിലേക്കിട്ട ശേഷം പ്രത്യേക താളത്തിൽ തലയൊന്നു കുലുക്കിക്കൊണ്ട് യഥാസ്ഥാനത്തു നിർത്തി…..!

രാവിലെ കണ്ണുകളിലെഴുതിയ കരിമഷി മായാത്തതുകൊണ്ടാകണം മായയുടെ കണ്ണുകളിൽ ഇപ്പോൾ ദയനീയതയ്ക്കും സിസഹായകതയ്ക്കും പകരം ശാലീന സുന്ദരവും കുലീനവുമായ ആഢ്യത്വവും……
വല്ലാത്തൊരു മാദകമായ മാസ്മരികതയുമാണുള്ളതെന്നു അയാൾക്കുതോന്നി.

4 Comments

  1. 39 parts ondu click previous stories

  2. Adutha part pettannu idumo pls

Comments are closed.