ഒരു വേശ്യയുടെ കഥ – 9 3909

അതൊന്നും തുറന്നുനോക്കുവാൻപോലും മിനക്കെടാതെ അയാൾ ധൃതിയിൽ ആവശ്യമുള്ള ചില ഫോൺ നമ്പറുകൾ മാത്രം തപ്പിയെടുത്തു ആരെയൊക്കെയോ വിളിച്ചശേഷം അവരോടൊക്കെ എന്തൊക്കെയോ സംസാരിച്ചു തീരുമാനങ്ങളെടുത്തു .

രാവിലെ ഡോക്ടർ ഡിസ്ചാർജ് ചെയ്തില്ലെങ്കിൽ പോലും നിർബന്ധപൂർവ്വം ഡിസ്ചാർജ് വാങ്ങി ഹോട്ടലിലേക്ക് പോകണമെന്നും റൂംബോയിയോടു മായയെക്കുറിച്ചുള്ള വിവരങ്ങൾ ആരായണമെന്നും തീരുമാനിച്ചുകൊണ്ടാണ് ഉറങ്ങാൻ കിടന്നത്.

രാവിലെ വീണ്ടും അവളെ കാണുവാനുള്ള വ്യാഗ്രതയോടെ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിൽ വല്ലപ്പോഴും വിരുന്നെത്തിയ അർദ്ധമയക്ക സ്വപ്നങ്ങളിൽ മായയും അവളുടെ ഗന്ധവും പരിചരണവും തേങ്ങലും ചിരിയും പരിഹാസവും ചോദ്യങ്ങളും എല്ലാം ശല്യപ്പെടുത്തികൊണ്ടിരുന്നു…….!

അർധരാത്രിക്കുശേഷം എപ്പോഴോ നേഴ്സുമാരെത്തി അര മണിക്കൂർ ഇടവിട്ടു നല്കികൊണ്ടിരുന്ന ഇഞ്ചക്ഷൻ നൽകിയശേഷമാണ് ഗാഡനിദ്രയിലേക്ക് വഴുതി വീണുപോയത്.

നല്ല ഉറക്കത്തിനിടയിലെപ്പോഴോ മുറിയിൽ നിന്നും വെള്ളിക്കൊലുസിന്റെ ശബ്ദം കേട്ടതു പോലെ തോന്നിയെങ്കിലും കണ്ടുകൊണ്ടിരിക്കുന്ന സ്വപ്നങ്ങളിൽ നിന്നും സുബോധത്തിലേക്ക് മടങ്ങുവാൻ മടിയായതുകൊണ്ട് കണ്ണുകൾ തുറന്നതേയില്ല ….

അല്പം കഴിഞ്ഞപ്പോൾ നെറ്റിയിൽ മഞ്ഞുപോലെ തണുപ്പുള്ളതും ഒരു തൂവൽ സ്പർശം പോലെ മൃദുലവുമായ വിരലുകളുടെ സ്പർശനം ….!
ഒപ്പം മൂക്കിനുള്ളിലേക്ക് ഒഴുകിയെത്തുന്ന ചന്ദ്രികാസോപ്പിന്റെയും ചന്ദനത്തിൻറെയും മാസ്മരിക സുഗന്ധവും …..!

തന്നെ മത്തുപിടിപ്പിക്കുകയും ….
കൊതിപ്പിക്കുകയും…..
മോഹിപ്പിക്കുകയും …..
ചെയ്തുകൊണ്ടിരിക്കുന്ന അതേ സുഗന്ധം….!

ഇന്നലെ രാത്രിയിൽ മുഴുവൻ കനവിലും നിനവിലും കണ്ടുകൊണ്ടിരുന്ന സ്വപ്നങ്ങളുടെ ബാക്കിയായിരിക്കുമെന്നാണ് ആദ്യം കരുതിയത്….!

” നെറ്റിയൊക്കെ നല്ലപോലെ തണുത്തല്ലോ…. തലവേദനയൊക്കെ കുറഞ്ഞെന്നു തോന്നുന്നു സമയം ഒരുപാടായി ഉണരുന്നില്ല …….”

വീണക്കമ്പിയിൽ ശ്രുതി ചേർത്തതുപോലുള്ള ഹൃദ്യമായ നേർത്ത ശബ്ദം ഹൃദയത്തിൻറെ അന്തരാളങ്ങളിലൂടെ കയറിയിറങ്ങി തലച്ചോറിന്റെ ബോധമണ്ഡലത്തിൽ പ്രകമ്പനം സൃഷ്ടിക്കുന്നത് അയാളറിഞ്ഞു……!

അവിശ്വസനീയതയോടെയും അമ്പരപ്പോടെയും ഞെട്ടിയുണർന്നു കണ്ണുകൾ തുറന്നു നോക്കിയപ്പോൾ വിശ്വസിക്കാനായില്ല…..!

4 Comments

  1. 39 parts ondu click previous stories

  2. Adutha part pettannu idumo pls

Comments are closed.