ഒരു വേശ്യയുടെ കഥ – 9 3827

അതിനുവേണ്ടി എത്രവേണമെങ്കിലും കാത്തിരിക്കാൻ താൻ തയ്യാറാണ് …..

പിന്നെയും അയാളുടെ ഹൃദയത്തിനുള്ളിൽ അവളോടുള്ള അഭിനിവേശത്തിന്റെയും ഇഷ്ടത്തിന്റെയും തിരമാലകൾ ആഞ്ഞടിച്ചു തുടങ്ങി.

രാത്രിയിലേക്ക് അവൾ വാങ്ങിവച്ചിരുന്ന കഞ്ഞി നേഴ്സുമാർ പാത്രത്തിലേക്ക് പകർന്നു നൽകിയപ്പോഴാണ് മായ വീണ്ടും അയാളുടെ മനസ്സിനെ ശക്തമായി ഇളക്കിമറിക്കാൻ തുടങ്ങിയത്……

ചന്ദനത്തിന്റെ ഗന്ധമുള്ള സ്വന്തം മാറോട് ചേർത്തുപിടിച്ചുകൊണ്ട് ഒരു കൊച്ചുകുഞ്ഞിനെപ്പോലെ കഞ്ഞി കോരികൊടുത്തതും ….
ഓരോ സ്പൂൺ കഞ്ഞി തൻറെ വായിലേക്ക് ഒഴിക്കുമ്പോഴും അവളും വെറുതെ വാ പൊളിക്കുന്നതു് കൗതുകത്തോടെ നോക്കിയതും…..
അതിനിടയിൽ എന്തോ വിഷയത്തിൽ തർക്കിച്ചതും…..
അവസാനം തേങ്ങിക്കരഞ്ഞതും …..
പാത്രത്തിലെ കഞ്ഞി മുഴുവൻ നിർബന്ധിച്ചു കഴിപ്പിച്ചശേഷം വായയും മുഖവും കഴുകികൊടുത്തതും…..
ചന്ദ്രികാസോപ്പിൻറെ സുഗന്ധമുള്ള സാരിത്തുമ്പുകൊണ്ടു മുഖം തുടപ്പിച്ച ശേഷം ശ്രദ്ധാപൂർവ്വം കട്ടിലിൽ പുതപ്പിച്ചു കിടത്തിയതും ഓർത്തപ്പോൾ അയാൾക്ക് അപ്പോൾതന്നെ മായയെ തോന്നുന്നുണ്ടായിരുന്നു ….!

അവളെ കണ്ടെത്തുന്നതിന് എന്താണു വഴിയെന്ന് ആലോചിച്ചു തലപുകയ്ക്കുന്നതിനിടയിലാണ് അവളെ തനിക്കു പരിചയപ്പെടുത്തി തന്നിരുന്ന കൂട്ടിക്കൊടുപ്പുകാരനായ റൂംബോയിയുടെ മുഖം മനസ്സിൽ മിന്നിമറഞ്ഞത് ……

അതോടെ അസ്വസ്ഥമായ മനസിൽ പ്രതീക്ഷയുടെ നേരിയ വെളിച്ചം പരന്നു തുടങ്ങി….!
അവളുടെ നാടും വീടും അറിയില്ലെങ്കിൽ പോലും അവൾ ജോലി ചെയ്യുന്ന സ്ഥലവും ഫോൺ നമ്പറെങ്കിലും അവൻറെ കയ്യിൽ കാണുമായിരിക്കുമെന്ന് അയാൾ ഊഹിച്ചു.

പ്രലോഭനത്തിൽ ഭീഷണിയിലും അവൻ വീണില്ലെങ്കിൽ കൈയ്യൂക്കു്കൊണ്ടാണെങ്കിലും കാര്യം സാധിക്കണമെന്ന് അയാൾ മനസ്സിൽ ഉറപ്പിച്ചു.

അതോടെ മനസ്സിനു മാത്രമല്ല തലവേദനയ്ക്കും ശമനമുണ്ടാവുന്നതായി അത്ഭുതത്തോടെ അയാൾ മനസ്സിലാക്കി…..!

ചെറുതായി ശരീരത്തിൻറെ ഉന്മേഷം വീണ്ടെടുത്തതോടെ സൈലൻറ് മോഡലായിരുന്ന മൊബൈൽ ഫോണെടുത്തു നോക്കിയപ്പോൾ അതിൽ നിരവധി മിസ്ഡ് കോളുകളും മെസേജുകളും വന്നുകിടപ്പുണ്ടായിരുന്നു

4 Comments

  1. 39 parts ondu click previous stories

  2. Adutha part pettannu idumo pls

Comments are closed.