ഒരു വേശ്യയുടെ കഥ – 9 3909

അവളോട് ഒരുപാടൊരുപാട് പറയാനുണ്ടായിരുന്നു…..!
ഒരു ജന്മം മുഴുവൻ പറഞ്ഞാലും തീരാത്ത കഥകൾ ….. !
എന്നിട്ടും താനെന്തേ അതൊക്കെ മറന്നുപോയത്….!
തൻറെ വാഗ്ദാനം അവൾ സ്വീകരിക്കും അതിനുശേഷം എല്ലാം പറയാമെന്ന മൂഢവിശ്വാസത്തിലാണെന്നു് മനസ്സിനെ അടക്കി നിർത്തിയത്……!
അല്ലെങ്കിൽ അവളോട് പറയാനുള്ളതൊക്കെ അടുക്കും ചിട്ടയോടെ മനസ്സിലടുക്കി വയ്ക്കുന്നതിനിടയിൽ ഒട്ടും പ്രതീക്ഷിക്കാതെ അവൾ തിരക്കിട്ട് പോയതുകൊണ്ടാണോ ഒന്നും പറയാൻ പറ്റാതെ പോയത് ……?

അസ്വസ്ഥതയോടെ ഓരോന്നായി ഓർത്തെടുക്കാൻ ശ്രമിച്ചു നോക്കിയപ്പോഴാണ് ഇത്രയും സംസാരിച്ചിട്ടും അവളുടെ ശരിയായ സ്ഥലം ഏതാണെന്നും് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരെന്താണെന്നും ഒരിക്കൽപോലും ചോദിച്ചില്ലല്ലോയെന്നു ഞെട്ടലോടെ തിരിച്ചറിഞ്ഞത് …..!

പിഴ …..
എൻറെ ജീവിതത്തിലെ ഏറ്റവും വലിയ പിഴ…..”

മറവിയെ ശപിച്ചുകൊണ്ടു അയാൾ സ്വയം തലയ്ക്കടിച്ചു .

ചോദിച്ചാലും അവൾ പറയുമായിരുന്നോ…..?

ഇടയ്ക്കിടെ അതിനയാൾ സ്വയം ന്യായീകരണം കണ്ടെത്തുവാനും ശ്രമിക്കുന്നുണ്ടായിരുന്നു.

ഒരുപക്ഷേ ഒരിക്കലും പറയുകയില്ല ….
എങ്കിലും നിർബന്ധിച്ച് ചോദിച്ചിരുന്നെങ്കിൽ എന്തെങ്കിലും സൂചനകൾ കിട്ടുമായിരുന്നു…..!

“ഇനിയെങ്ങനെ അവളെ കണ്ടെത്തും…..”

ഓർത്തപ്പോൾ മനസു പിടയുകയും കണ്ണുകൾ നിറയുകയും ചെയ്തു.

“ഒരു ടാക്സി പിടിച്ചു റെയിൽവേ സ്റ്റേഷനിലേക്കു പോയാലോ …..?
ചിലപ്പോൾ കണ്ടുകിട്ടിയേക്കും ……”

പെട്ടെന്ന് അങ്ങനെ ഒരാശയം മനസ്സിലേക്ക് കുതിച്ചുകയറിയതും മൊബൈലെടുത്ത് സമയം നോക്കി സമയം6.15.
അവൾക്കു പോകുവാനുള്ള ട്രെയിൻ പുറപ്പെടുവാൻ ഇനിയും 15 മിനിറ്റ് ബാക്കിയുണ്ട്…..!

പക്ഷേ അതിനുവേണ്ടി ധൃതിയിൽ കട്ടിലിൽനിന്ന് എഴുന്നേറ്റിരുന്നപ്പോഴാണ് താൻ അതിനുപോലും അശക്തനാണെന്ന് നിസ്സഹായതയോടെ അയാൾ തിരിച്ചറിഞ്ഞത് .

4 Comments

  1. 39 parts ondu click previous stories

  2. Adutha part pettannu idumo pls

Comments are closed.