ഒരു വേശ്യയുടെ കഥ – 9 3909

“മായയ്ക്കവിടെ ധൈര്യമായി ജോലിചെയ്യാം… എന്താവശ്യത്തിനായാലും അവിടെ നിന്നും ഒരാളും സാരിയുടെ കുത്തഴിക്കാൻ പറയില്ല കെട്ടോ….”

അതുകൂടി കേട്ടപ്പോൾ വിളറിയ ചിരിയോടെ അവൾ ഒരിക്കൽ കൂടെ അയാളുടെ നേരെ കൈകൾ കൂപ്പിയശേഷം നന്ദിപൂർവ്വം പുഞ്ചിരിച്ചുകൊണ്ടു നിറഞ്ഞുവരുന്ന കണ്ണുകൾ തുടച്ചു.

“ഡോക്ടർ വരുവാനുള്ള സമയമാകാറായി …. വേഗം പല്ലുതേച്ചു ചായ കുടിക്കൂ …….”

പറഞ്ഞുകൊണ്ട് മേശമേൽ നിന്നുംപേസ്റ്റ് പുരട്ടിയടൂത്ത് ബ്രഷ് അയാൾക്ക് നേരെ നീട്ടി.

“ഇതുകൊണ്ട് പല്ലുതേച്ചാൽ വായ കഴുകുമ്പോൾ വാഷ്ബേസിനിൽ നിന്നും എൻറെ പല്ലുകൾ പെറുക്കി എടുക്കേണ്ടി വരുമോ……”

ബ്രഷ് വാങ്ങിയശേഷം അതിലേക്കും അവളുടെ മുഖത്തേക്കും മാറിമാറി നോക്കിയാണ് ചിരിയോടെ അയാൾ ചോദിച്ചത് .

“അതെന്താ ഞാൻ ഇതുപോലുള്ള ബ്രഷ് കൊണ്ടാണല്ലോ പല്ലുതേച്ചത്…..”

കളിയാക്കിയതാണ് എന്നറിയാതെ അവളുടെ സീരിയസായ മറുപടി കേട്ടപ്പോൾ അയാൾക്ക് വീണ്ടും ചിരി വന്നു.

“അതൊക്കെ പോട്ടെ ഇതിനെത്ര വില കൊടുത്തു….”

ചിരി പുറത്തുകാണിക്കാതെ ഗൗരവത്തിലാണ് ചോദിച്ചത്.

“ആശുപത്രിയുടെ മുന്നിലെ റോഡ് സൈഡിൽ നിന്നുമാണ് വാങ്ങിയത് ……
അയാൾ രണ്ടെണ്ണത്തിന് പത്തുരൂപ പറഞ്ഞു പക്ഷേ എട്ടു രൂപയെ കൊടുത്തുള്ളൂ …..”

എന്തോ വലിയ ലാഭം കിട്ടിയതുപോലുള്ള അവളുടെ മറുപടി കേട്ടപ്പോൾ അയാൾക്ക് കരയാനാണ് തോന്നിയത്.

പല്ലുകൾ തേച്ചശേഷം കുളിമുറിയിൽ കയറി പ്രാഥമികകൃത്യങ്ങളൊക്കെ തീർത്തു പുറത്തിറങ്ങുമ്പോഴേക്കും പതിവുപോലെ സാരി തുമ്പെടുത്തു എളിയിൽ തിരുകിക്കൊണ്ടു ഭക്ഷണം വിളമ്പി് നൽകുവാൻ ഒരു ഭരതനാട്യകാരിയെപ്പോലെ അവൾ ഒരുങ്ങിയിരുന്നു…. !

“നല്ല കടുപ്പവും അതിനു ചേർന്ന മധുരവുമുള്ള സൂപ്പർ ചായ ……”

ഫ്‌ളാസ്ക്കിൽ നിന്നും പകർന്നു നൽകിയ ചൂടു ചായ ഊതികുടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പറഞ്ഞപ്പോൾ അവൾ വെറുതെ ചിരിച്ചതേയുള്ളൂ.

” ആരാണ് ഉപ്പുമാവുണ്ടാക്കിയത് കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അയാൾ വീണ്ടും തിരക്കി .

“ഞാനല്ലാതെ വേറെ ആരാണ്…….”

ചിരിയോടെ അവൾ സമ്മതിച്ചു .

“കിടിലൻ ഉപ്പുമാവ് ഞാൻ ജീവിതത്തിൽ ഇന്നുവരെ ഇതുപോലുള്ള ഉപ്പുമാവ് കഴിച്ചിട്ടില്ല…..”

4 Comments

  1. 39 parts ondu click previous stories

  2. Adutha part pettannu idumo pls

Comments are closed.