ഒരു വേശ്യയുടെ കഥ – 9 3827

അതുകേട്ടപ്പോൾ അവൾ സന്തോഷംകൊണ്ടു തുള്ളിച്ചാടുമെന്നാണ് കരുതിയതെങ്കിലും പക്ഷേ ഞാനിതൊക്കെയെത്ര കണ്ടിരിക്കുന്നു എന്നൊരു ഭാവത്തിലുള്ള ഒരുതരം നിർവികാരതയായിരുന്നു .അവളുടെ മുഖത്തുണ്ടായിരുന്നത്.

“ഇതുപോലെ കുറച്ചു ദിവസങ്ങൾക്കു മുന്നേ .. പത്തായിരം രൂപ ശമ്പളത്തിൽ ജോലി തരാമെന്നു എന്നോട് ഒരാൾ പറഞ്ഞിരുന്ന കാര്യം ഞാൻ നിങ്ങളോട് പറഞ്ഞിരുന്നില്ലേ ……”

നിരവികാരതയുടെ കാരണം മച്ചുവയ്ക്കാതെ പരിഹാസത്തോടെയായിരുന്നു അവളുടെ ചോദ്യം.

“പ്ലീസ് … മായേ…..
അവരെയൊക്കെ കണക്കാക്കുന്നതുപോലെ ഇപ്പോഴും മായയെന്നെ കാണുന്നതെങ്കിൽ എനിക്കൊന്നും പറയാനില്ല……
വിസ്മയ സാരിസിന്റെ് ഉടമ എൻറെ അടുത്ത സുഹൃത്താണ് ……
ഇന്നലെ മായ പോയതിനുശേഷം രാത്രിയിൽ ഞാനവനെ വിളിച്ചിരുന്നു കാര്യങ്ങളൊക്കെ സംസാരിച്ചുന്നു ഇന്നുവേണമെങ്കിൽ പോലും മായയയ്ക്ക് അവിടെ ജോലിക്കുകയറാം…
വിശ്വാസമില്ലെങ്കിൽ മായയിവിടെ കുറച്ചുനേരം ഇരിക്കൂ …..
അയാൾ ഇങ്ങോട്ടു വരുന്നുണ്ട് അപ്പോൾ നേരിട്ടു തന്നെ സംസാരിക്കാം……”

അയാൾ വിശദീകരിച്ചു

“അപ്പോൾ ശരിക്കും സത്യമാണോ … ”

അതുകേട്ടതും അവൾ കട്ടിലിൽ നിന്നു റബ്ബർ പന്തു തെറിക്കുന്നത് പോലെ ചാടിയെഴുന്നേറ്റു അയാൾക്ക് അഭിമുഖമായി നിന്നുകൊണ്ട് സന്തോഷം അടക്കാനാകാതെ കൈകൾ കൂട്ടിത്തിരുമ്മിയാണ് ചോദിച്ചത്.

” അതെ ഞാനെന്തിനാണ് മായയോട് നുണ പറയുന്നത് എന്നെക്കൊണ്ട് കഴിയുന്ന എല്ലാ സഹായവും മായയ്ക്ക് വേണ്ടി ചെയ്യണമെന്നാണ് എൻറെ ആഗ്രഹം പക്ഷേ…..’

ദ്വയാർത്ഥത്തിൽ പറഞ്ഞുകൊണ്ടാണ് അയാൾ നിർത്തിയത്.

“ചെയ്തുതരുന്ന ഉപകാരങ്ങൾക്കെല്ലാം ഒരുപാട് നന്ദിയുണ്ട് …
മരിക്കുന്നതുവരെ ഞാൻ മറക്കില്ല …….”

അയാൾക്ക് നേരെ കൈകൾ കൂപ്പിക്കൊണ്ട് പറയുമ്പോൾ ബാർബി പാവക്കുട്ടിയുടേതുപോലെ ഇടയ്ക്കിടെ തുറന്നടയുന്ന കൺപീലികൾ ക്കിടയിൽ ബാഷ്പകണങ്ങൾ കാണുന്നുണ്ടായിരുന്നു.

4 Comments

  1. 39 parts ondu click previous stories

  2. Adutha part pettannu idumo pls

Comments are closed.