ഒരു വേശ്യയുടെ കഥ – 9 3909

പറഞ്ഞശേഷം അവൾ സംശയത്തോടെ അവിടെ മുഖത്തുനോക്കി

“അടുത്തെന്നുവച്ചാൽ എത്ര ദൂരമുണ്ട് ……”

അയാൾ ചിരി അമർത്തികൊണ്ട് ചോദിച്ചു.

“ബസിനു പോയാൽ അരമണിക്കൂർ ദൂരം ലോക്കൽ ട്രെയിനിനു പോവുകയാണെങ്കിൽ പത്തുമിനിട്ട് മതി…..
ഞങ്ങളുടെ ഞങ്ങളുടെ സ്റ്റേഷൻ കഴിഞ്ഞാൽ രണ്ടാമത്തെ സ്റ്റേഷൻ…..”

“ഓഹോ …
അപ്പോൾ അവിടെയാണല്ലോ മായയുടെ വീട്…..”

ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞപ്പോഴാണ് തനിക്ക് അബദ്ധം പിണഞ്ഞിരിക്കുന്ന കാര്യം അവൾക്ക് മനസ്സിലായത് .

ചിരിച്ചു ചിരിച്ചു അയാളുടെ കണ്ണുകൾ നിറയുന്നതു അവൾ മൂർച്ചയോടെ നോക്കികൊണ്ടിരുന്നു

കൂട്ടുകാരനോട് പിണങ്ങിയിരിക്കുന്ന ഒരു കൗമാരക്കാരിയുടെ മുഖമാണ് അതുകണ്ടപ്പോൾ അയാൾക്ക് ഓർമ്മവന്നത്.

” ഓ….ഇക്കാര്യം അറിയുവാനാണോ ഇത്രയും വളച്ചുകെട്ടി ചോദിച്ചത് …….
ഞാൻ കരുതി എന്തെങ്കിലും ആനക്കാര്യം പറയാനായിരിക്കുമെന്ന് …..
അല്ലെങ്കിലും നിങ്ങൾ ആണുങ്ങൾ ഇങ്ങനെയാണ് പെണ്ണിനെ പറഞ്ഞുപറ്റിച്ചു കൊണ്ട് കാര്യങ്ങൾ സാധിക്കുകയും…..
അവസാനം അവളെ കളളിയും വേശ്യയുമൊക്കെയായി മാറ്റുകയോ പറയുകയോ ചെയ്യും……”

വീണ്ടും പറ്റിക്കപ്പെട്ടതിൻറെ രോഷത്തോടെയും വേദനയുടെയും സങ്കടത്തോടെ അങ്ങനെ പറയുന്നത് കേട്ടപ്പോൾ ചിരിച്ചുകൊണ്ടിരുന്ന അയാളുടെ മുഖവും പെട്ടെന്ന് വാടിപ്പോയി….!

” അതിനൊന്നും വേണ്ടിയല്ല മായേ…..
വിസ്മയ സാരീസിൻറെ ഉടമ എൻറെ അടുത്ത കൂട്ടുകാരനാണ്……
ഞാനവിടെ മായയ്ക്ക് വേണ്ട ഒരു ജോലി ഏർപ്പാടാക്കിയിട്ടുണ്ട് ……
സാരിയുടെ സെക്‌ഷനിൽ സെയിൽസ് ടീമിൻറെ ലീഡർ…..!
മാസം പത്തായിരം രൂപ ശമ്പളം കിട്ടും…..”

4 Comments

  1. 39 parts ondu click previous stories

  2. Adutha part pettannu idumo pls

Comments are closed.