ഒരു വേശ്യയുടെ കഥ – 9 3909

Oru Veshyayude Kadha Part 9 by Chathoth Pradeep Vengara Kannur

Previous Parts

അവൾ മുറിയിൽ നിന്നും ഇറങ്ങിപ്പോയതിനു ശേഷവും അവളുടെ ഗന്ധം മുറിയിൽനിന്നും ഇറങ്ങിപ്പോവാൻ കൂട്ടാക്കാതെ തങ്ങി നിൽക്കുന്നുണ്ടായിരുന്നു…..!
ചന്ദ്രികാസോപ്പിന്റെയും ചന്ദനത്തിൻറെയും ഹൃദ്യമായ സുഗന്ധം…..!

മുറിയിൽ നിന്നല്ല തൻറെ മനസ്സിനുള്ളിൽനിന്നാണ് അവളും അവളുടെ ഗന്ധവും ഇറങ്ങി പോകാത്തതെന്ന് അധികനേരം കഴിയുന്നതിനു മുന്നേ അയാൽക്ക് മനസ്സിലായി ….!

ഇന്നലെ രാത്രി മുതൽ അവൾ ഇറങ്ങിപ്പോയതുവരെയുള്ള ഏതാനും മണിക്കൂറുകൾ ഒരു സ്വപ്നം പോലെ മറക്കുവാൻ ശ്രമിച്ചുകൊണ്ടു കണ്ണടച്ചപ്പോഴൊക്കെ മുറിയിൽ എവിടെയൊക്കെയോ നിന്നും ….
അവളുടെ വെള്ളിക്കൊലുസിന്റെ കരച്ചിലും….! തേങ്ങിക്കരച്ചിലിന്റെ ചീളുകളും….! ആത്മനിന്ദയോടെയുള്ള പരിഹാസച്ചിരിയുടെ അലകളും……!
ഹൃദയത്തിനുള്ളിൽ ചാട്ടുളിപോലെ ആഞ്ഞു തറച്ചു പോകുന്ന ചില ചോദ്യങ്ങളുടെ മാറ്റൊലി കളും …..!
അവളും അനിയേട്ടനും തമ്മിലുള്ള നനുത്ത പ്രണയത്തിൻറെയും …..
അളവറ്റ സ്നേഹത്തിൻറെയും……
മരിച്ചിട്ടും അവസാനിക്കാത്ത ആത്മബന്ധത്തിൻറെയും കുളിരണിയിക്കുന്ന തണുത്ത കാറ്റും……
ഇടയ്ക്കിടെ താളം തെറ്റുന്ന മനസ്സുള്ള ഭ്രമരം ബാധിച്ച അമ്മയുടെ മകളെന്ന നിസ്സഹായതയുടെ ദീർഘനിശ്വാസവും …..
ഏറ്റവും അവസാനം ഭർത്താവ് എന്നെന്നേക്കുമായി ഉറങ്ങിക്കിടക്കുന്ന ആറടി മണ്ണ് വീണ്ടെടുക്കുവാനും ചെയ്തുകൊണ്ടിരിക്കുന്ന ജോലി നഷ്ടപ്പെടാതിരിക്കാനുമായി ചൂണ്ടലിൽ ഇര കോർത്തു കാത്തിരുന്ന വേട്ടക്കാരന്റെ കൂടെ ഹോട്ടൽമുറിയിലേക്ക് നിസ്സംഗതയോടെ തലകുനിച്ചു പോകേണ്ടിവന്ന ഒരു പെണ്ണിൻറെ ഹൃദയത്തിൻറെ പിടച്ചിലുമൊക്കെ തൊട്ടടുത്തുനിന്നും കേൾക്കുന്നതുപോലെ തോന്നി.

മറ്റെല്ലാറ്റിനും ഉപരിയായി കുമ്മായം അടർന്നു തുടങ്ങിയ ഭിത്തിയും ഓടുകൾ പൊട്ടിയതു കാരണം ചോർന്നൊലിക്കുന്ന മേൽക്കൂരയും ചിതലരിച്ചതുകൊണ്ടു അടച്ചുറപ്പില്ലാത്ത വാതിലുകളുള്ള വീടിനുള്ളിൽ അന്തിയുറങ്ങുന്ന മാനസിക രോഗിയായ ഒരു മധ്യവയസ്കയുടെയും യുവതിയായ മകളുടെയും മൂന്നുവയസുകാരിയായ പെൺകുഞ്ഞിന്റെയും ഭയാശങ്കകളുടെ താളവും തപ്ത നിശ്വാസവും കൂടെ ഓർത്തപ്പോൾ അയാളുടെ മനസ്സിൽ അസ്വസ്ഥതകൾ കൂടിക്കൂടി വരികയായിരുന്നു.

“ഇനിയൊരിക്കലും തമ്മിൽ കാണില്ലെന്ന” അവളുടെ വാക്കുകൾ നെഞ്ചിൽ ഒരു ഭാരമായി കിടക്കുന്നുണ്ടെങ്കിലും ഒരിക്കൽ കൂടി അവളെ കണ്ടേതീരൂ എന്നയാൾക്ക് മനസ്സിൽ ഒരു വാശി പോലെ തോന്നുന്നുണ്ടായിരുന്നു……!

അവൾ പറഞ്ഞതൊക്കെ കേട്ടതല്ലാതെ താൻ അവളോടൊന്നും പറഞ്ഞില്ലല്ലോ എന്നോർത്തപ്പോൾ ഒരിക്കൽ കൂടി കാണണമെന്ന വാശിയോടൊപ്പം കുറ്റബോധവും മനസ്സിനെ മദിച്ചു കൊണ്ടേയിരുന്നു….!

4 Comments

  1. 39 parts ondu click previous stories

  2. Adutha part pettannu idumo pls

Comments are closed.