ഒരു വേശ്യയുടെ കഥ – 8 3832

കൈകൾ മാറോടുചേർത്തു പിടിച്ചു കലാകാരന്റെ ഭാവനയിലുള്ള രാധാ -കൃഷ്ണൻമാരുടെ പ്രണയ ചിത്രങ്ങളിലെ രാധയെപ്പോലെ കാലുകൾ പിണച്ചുവച്ചുകൊണ്ടു മേശമേൽ ചാരി നിൽക്കുന്ന അവളെയും കറങ്ങുന്ന ഫാനിലേക്ക് നോക്കി മലർന്നു കിടക്കുന്ന അയാളെയും നോക്കിക്കൊണ്ട് നേഴ്സുമാർ ചിരിയോടെ കളിയാക്കി ചോദിച്ചപ്പോൾ അയാളെ വേവലാതിയോടെ നോക്കിയശേഷം അവൾ വേഗം തലതാഴ്ത്തി

” ഞങ്ങൾ അങ്ങനെ പിണങ്ങുന്നവരൊന്നുമല്ല കേട്ടോ…..”

അയാളും ചിരിയോടെ തിരിച്ചടിച്ചു.

“അതൊന്നും പറയാൻ പറ്റില്ല ചേട്ടാ ഒന്നുമില്ലെങ്കിലും നമ്മൾ മലയാളികളല്ലേ ……
പനിച്ചു വിറച്ചു ബോധമില്ലാതെ കിടക്കുന്ന ഭർത്താവിനെ എന്തോ ദേഷ്യത്തിനു ഇവിടെ തനിച്ചാക്കി പിണങ്ങിപ്പോയ ഭാര്യയേയും….. അപകടത്തിൽ പരിക്ക് പറ്റി കാലും കൈയും ഒടിഞ്ഞു അഡ്മിറ്റായി കിടക്കുന്ന ഭാര്യയെ തല്ലുന്ന ഭർത്താവിനെയും ഒക്കെ ഞങ്ങൾ കണ്ടിട്ടുണ്ട്……”

ഉരുളയ്ക്കുപ്പേരി പോലുള്ള നേഴ്സുമാരുടെ മറുപടി കേട്ടപ്പോൾ അയാൾ നിശബ്ദനായെങ്കിലും നഴ്സുമാ അവൾ നഴ്സുമാരുടെ കൂടെ വാ പൊത്തി ചിരിച്ചു.

“പനി കുറയുന്നുണ്ട്…….
ഷുഗർ നോർമലായി വരുന്നുണ്ട് ….
പക്ഷേ ബിപി നോർമലല്ല വളരെ ലോ ആണ് അതുകൊണ്ട് നല്ല ക്ഷീണം ഉണ്ടാകും….”

കൺപോളകൾ വിടർത്തിനോക്കിയും തെർമോമീറ്റർ വായക്കുള്ളിൽ തിരുകിയും നെഞ്ചിടിപ്പ് പരിശോധിച്ചതിനുമൊക്കെ ശേഷമാണ് നേഴ്സുമാർ പറഞ്ഞത്

“അതൊന്നും സാരമില്ല എനിക്ക് ഈ തലവേദനയാണ് വേഗം മാറി കിട്ടേണ്ടത് ശരിക്കും കണ്ണുകൽ തുറക്കുവാനോ വെളിച്ചത്തിൽ നോക്കുവാനോ തല ഉയർത്തുവാൻപോലും വയ്യ….”

ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞുകണ്ട് അയാൾ അസഹ്യതയോടെ നെറ്റി ചുളിച്ചു .

“മദ്യപിക്കാറുണ്ടോ….”

അതുകേട്ടയുടനെയാണ് നേഴ്സുമാരിൽ ഒരാളുടെ ചോദ്യം….!

ഇല്ലെന്നു നിഷേധാർത്ഥത്തിൽ തല ചലിപ്പിക്കാൻ ഒരുങ്ങുമ്പോഴേക്കും മദ്യപിക്കാറുണ്ടെന്ന അവളുടെ മറുപടി വന്നിരുന്നു…..!

” മദ്യപിക്കാറുണ്ടെങ്കിലും അതു സമ്മതിക്കുവാൻ എല്ലാവർക്കും വലിയ നാണക്കേടാണ് എന്നാൽ മദ്യപിക്കാൻ ആർക്കും യാതൊരു നാണക്കേടുമില്ല അല്ലേ ചേട്ടാ……”

4 Comments

  1. Super waiting for next part since days

  2. ITHINTE BHAKI KOODI PETTENNU IDANEE

Comments are closed.