ഒരു വേശ്യയുടെ കഥ – 8 3832

പല്ലുകൾ കടിച്ചുപിടിച്ച് അമർഷം ഒതുക്കി കൊണ്ട് അയാൾ ആശ്വസിപ്പിച്ചു

“എത്ര പേരെ ഒതുക്കുവാൻ പറ്റും….
എത്ര പേരുടെ മുന്നിൽ നിന്നും എത്രകാലം ഒളിച്ചോടുവാൻ പറ്റും….”

പിന്നിൽ നിന്നും പരിഹാസ ചിരിയോടെയുള്ള അവളുടെ പിറുപിറുപ്പ് കേട്ടപ്പോഴാണ് അയാൾ ചോദിച്ചത്

“അതെന്താ അങ്ങനെ പറയുന്നത് ……”

“നേരത്തെ പറഞ്ഞ റൂം ബോയിയില്ലേ ……
തരം കിട്ടിയാൽ സ്വന്തം ഭാര്യയെയും അമ്മയെയും പെങ്ങളെയും പോലും കൂട്ടിക്കൊടുത്തുകൊണ്ടു ജീവിക്കുവാൻ മടിയില്ലാത്തവനാണവൻ….”

“അവനെന്താ പ്രശ്നം …..”

അയാൾ ചോദിച്ചു.

“എനിക്കു കിട്ടുന്നതിൽ നിന്നും നല്ലൊരു പങ്ക് ഞാനവനു കമ്മീഷൻ കൊടുക്കും …. .!
അല്ലെങ്കിൽ കണക്കു പറഞ്ഞ് ചോദിച്ചു വാങ്ങും…. !
അഞ്ചാറു പേരെ ശരിയാക്കി തന്നില്ലേ അതിനൊക്കെ കമ്മീഷൻ മാത്രമേയുള്ളൂ മറ്റൊന്നുമില്ലേയെന്ന് ആ വൃത്തികെട്ടവനും കുറേ ദിവസമായി ചോദിക്കുന്നുണ്ടു…..!
ഒരുതരത്തിൽ പറഞ്ഞാൽ ഗതികേടുകൊണ്ടു എൻറെ മാംസം അറുത്തെടുത്തു വിൽക്കുന്ന പണത്തിൽ നിന്നും അവനു കമ്മീഷൻ മാത്രം പോര…..!
എൻറെ മാംസത്തിന്റെ പങ്ക് തിന്നാനും കൊടുക്കണമെന്നാണ് ഇപ്പോഴത്തെ അവന്റെ ആവശ്യം….!

അവൾ പറയുന്നതൊക്കെ അവിശ്വസനീയമായ ഒരു യക്ഷിക്കഥ പോലെ കേൾക്കുന്നതിനിടയിൽ റൂംബോയിയുടെ കഥ കൂടി കേട്ടപ്പോൾ അവനെ കാണുമ്പോൾ തന്നെ അവനൊരു വൃത്തികെട്ട കൂട്ടിക്കൊടുപ്പുകാരന്റെ മുഖമാണെന്ന് പകയോടെ അയാൾ ഓർത്തു.

ഇനിയവനെ നേരിട്ട് കാണുമ്പോൾ കാലേവാരി നിലത്തടിച്ചു തന്നെ കാര്യം….!
അക്കാര്യം മനസ്സിൽ ഉറപ്പിച്ചപ്പോഴേക്കും ട്രേയിൽ മരുന്നുകളും ഇഞ്ചക്ഷനുമായി നഴ്സുമാർ മുറിയിലേക്ക് കയറി വരുന്നതു കണ്ടു.

“അയ്യോ ……
എന്തുപറ്റി രണ്ടുപേരും തമ്മിൽ തെറ്റിയോ….? നേരത്തെ കാണുമ്പോഴൊക്കെ രണ്ടുപേരും സയാമീസ് ഇരട്ടകളെപ്പോലെ ആയിരുന്നല്ലോ ഇപ്പോഴാണെങ്കിൽ യാതൊരു പരിചയവുമില്ലാത്ത പോലെ ഇരുവശത്തും നോക്കിയിരിക്കുന്നു…..!

4 Comments

  1. Super waiting for next part since days

  2. ITHINTE BHAKI KOODI PETTENNU IDANEE

Comments are closed.