ഒരു വേശ്യയുടെ കഥ – 8 3906

“എന്താണ് ……”

ആകാംക്ഷയോടെയാണ് അയാൾ ചോദിച്ചത്

“ബിസിനസൊക്കെ നന്നായി പോകുന്നുണ്ടെന്ന് അയാൾ അറിയുന്നുണ്ടെന്നും അയാളുടെ കയ്യിൽ നിന്നും കൈനീട്ടം വാങ്ങിക്കൊണ്ട് എന്ത് നല്ലകാര്യം തുടങ്ങിയാലും നല്ല രാശി ആയിരിക്കുമെന്നും…..!”

“മുഖത്തുനോക്കി വേശ്യയെന്നും തേവിടിശ്ശിയെന്നും വിളിക്കുന്നതിനേക്കാൾ കൂടുതൽ ദേഷ്യവും സങ്കടവും തോന്നിയതു ആതുകേട്ടപ്പോഴാണ്…..”

പറഞ്ഞശേഷം അവൾ സാരിതുമ്പിൽ കണ്ണുകൾ തുടച്ചു.

“മായക്ക് ആ നായയുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പാമായിരുന്നില്ലേ……”

അയാൾ ചോദിച്ചു.

“തുപ്പുമായിരുന്നു പക്ഷേ ഒരു മാസം കൂടി എനിക്കിവിടെ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കേണ്ടതുകൊണ്ടാണ് ഞാനത് ചെയ്യാതിരുന്നത്…..
അതുമാത്രമല്ല ഞാൻ ക്യാബിനിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അയാൾ മറ്റൊന്നുകൂടി പറഞ്ഞു….”

കണ്ണുകളിൽ നിറയെ നിസ്സഹായതയുമായി കറുത്ത മുഖത്തോടെ അവളങ്ങനെ പറയുന്നത് കേട്ടപ്പോൾ എന്താണെന്ന അർത്ഥത്തിൽ അവളുടെ മുഖത്തേക്ക് നോക്കി.

” കടയിലേക്കുള്ള സാധനങ്ങൾക്ക് കൂടുതൽ ഓർഡർ കൊടുക്കുന്നത് അനുസരിച്ച് ചില ബ്രാൻഡഡ് കമ്പനികൾ ന്യൂഇയറിനും ആഘോഷങ്ങൾക്കും അയാൾക്ക് ഗിഫ്റ്റ് കൊടുക്കാറുണ്ടത്രേ …..!
അതുപോലെ എൻറെ ഗിഫ്റ്റ് എപ്പോഴാണെന്ന് അറിഞ്ഞിട്ടുവേണം അയാൾക്ക് മുറി ബുക്ക് ചെയ്യുവാനെന്ന്….!”

അതു കൂടി കേട്ടതോടെ അയാളുടെ സിരകളിലേക്ക് രക്തം ഇരച്ച് കയറി മുഖം ചുവന്നു.

“അയാൾ അക്കാര്യം പറഞ്ഞയുടനെ ഞാനിവിടെ അയാളുടെ കീഴിൽ ജോലിചെയ്യുന്ന കാലം വരെ അയാൾ പറയുന്നത് അനുസരിച്ച്
അടിമയെപ്പോലെ ജീവിക്കേണ്ടിവരുമെന്ന് എനിക്ക് ബോധ്യമായി …..
പക്ഷേ എന്തുസംഭവിച്ചാലും എന്റെ ജീവനുള്ള ശരീരത്തിൽ ഇനി അയാളെ ഞാൻ സ്പർശിക്കുവാൻ പോലും സമ്മതിക്കില്ല ഉറപ്പാണ്…”

അതു പറയുമ്പോൾ അവളുടെ കണ്ണുകളിൽ നിശ്ചയദാർഢ്യത്തിന്റെ വല്ലാത്തൊരു തിളക്കം കണ്ടു.

“ഇനിയൊരിക്കലും മായയെ അയാൾ ശല്യപ്പെടുത്താതിരിക്കാനുള്ള എന്തെങ്കിലും വഴി നമുക്ക് കണ്ടെത്താം….”

4 Comments

  1. Super waiting for next part since days

  2. ITHINTE BHAKI KOODI PETTENNU IDANEE

Comments are closed.