ഒരു വേശ്യയുടെ കഥ – 8 3832

വിതുമ്പുവാൻ വെമ്പുന്ന ചുണ്ടുകൾ അമർത്തിപ്പിടിച്ചുകൊണ്ടു വിളറിയ ചിരിയോടെ അവൾ പറയുന്നത് കേട്ടപ്പോൾ അയാൾ ഞെട്ടിപ്പോയി……!

” ഓഹോ…….
അപ്പോൾ ഇതിനിടയിൽ അങ്ങനെയും ഒരു സംഭവമുണ്ടല്ലേ……
അതെങ്ങനെയാണ്…….”

മാനേജരെ കയ്യിൽ കിട്ടിയാൽ കൊല്ലുവാനുള്ള പകയോടെ പല്ലുകടിച്ചു കൊണ്ടാണ് അയാൾ മുരണ്ടത്.

“എവിടെ നിന്നും പൈസ കിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് എൻറെ ഗതികേടും നിസ്സഹായ നിസ്സഹായാവസ്ഥയും വിശദമായി പറഞ്ഞുകൊണ്ട് ശമ്പളത്തിൽ നിന്നും മാസം അയ്യായിരം രൂപ തിരിച്ചുപിടിച്ചുകൊണ്ട് ഒരു ലക്ഷം രൂപ…..
അല്ലെങ്കിൽ അമ്പതിനായിരം രൂപയെങ്കിലും മുൻകൂറായി നൽകുവാൻ സാധിക്കുമോയെന്നു ഞാൻ അയാളോട് ചോദിച്ചത്…….”

“എന്നിട്ട്….. ”

മുഴുവൻ കേൾക്കുവാനുള്ള ക്ഷമായില്ലാതെ അയാൾ ഇടയിൽ കയറി ചോദിച്ചു.

” അങ്ങനെ കൊടുക്കുവാൻ വകുപ്പില്ല അയാൾ പറയുന്നതുപോലെ അനുസരിച്ചാൽ പത്തായിരം രൂപ സംഭാവന തരാമെന്ന് ആദ്യം തമാശ രൂപത്തിലാണ് അയാളെന്നോട് പറഞ്ഞത് ….
പിന്നെ ഇടയ്ക്കിടെ ക്യാബിനിൽ വിളിപ്പിച്ചു കൊണ്ട് തമാശ രൂപത്തിൽ തന്നെ അക്കാര്യം ഓർമ്മിപ്പിക്കുവാനും തുടങ്ങി ..
പിന്നെ അതൊരു ശല്യവുമായി …..

അപ്പോഴൊന്നും അതൊരു തമാശയായല്ലാതെ കാര്യമായി ഞാനെടുത്തില്ല അതുകൊണ്ട് മറുപടി പറയാതെ ചിരിച്ചു ഒഴിഞ്ഞുമാറും……

“ഇതുതന്നെയാണ് നിങ്ങളിൽ പലരുടെയും പരാജയവും നോ എന്നു പറയേണ്ടിടത്തു അതുപറയാതെ ചിരിക്കും……
ചിരികാണുമ്പോൾ പലരും മൗനം സമ്മതമായി കണ്ടുകൊണ്ടു വീണ്ടും ധൈര്യത്തോടെ മുന്നോട്ടുപോകും അവസാനം കാലികാര്യത്തിലെത്തുമ്പോൾ രക്ഷപ്പെടാനാകാതെ പെട്ടുപോകുകയും ചെയ്യും…….
പക്ഷെ ആദ്യംതന്നെ നോ എന്നു പറഞ്ഞിരുന്നെങ്കിൽ അവിടെ എല്ലാം അവസാനിക്കുകയും ചെയ്യും…….”

അയാൾ ആദ്യമായി കുറ്റപ്പെടുത്തുന്നതുകേട്ടപ്പോൾ അവളുടെ മുഖം വാടുകയും പറയുന്നത് നിർത്തി കുറ്റപ്പെടുത്തരുതെന്ന ദയനീയമായ അയാലെനോക്കിയശേഷം തലകുനിച്ചു ഇരിക്കുകയും ചെയ്തു.
അവളുടെ ദയനീയമായ നോട്ടം കണ്ടപ്പോൾ ഉള്ളിന്റെയുള്ളിൽ ആളിപ്പടർന്നു കൊണ്ടിരുന്ന അയാളുടെ ആത്മരോഷം മഴനനഞ്ഞതുപോലെ കെട്ടടങ്ങി…..

4 Comments

  1. Super waiting for next part since days

  2. ITHINTE BHAKI KOODI PETTENNU IDANEE

Comments are closed.