ഒരു വേശ്യയുടെ കഥ – 8 3906

ഇങ്ങനെയുള്ള ചില പ്രശ്നങ്ങൾ മാത്രം
എല്ലാകാര്യങ്ങളിലും സ്വയം പ്രതികരിക്കുവാൻ ഇത്തിരി വൈകും……….!

പിന്നെ രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ഇടയ്ക്കൊക്കെ പറഞ്ഞ കാര്യങ്ങൾ തന്നെ ആവർത്തിച്ചു പറഞ്ഞുകൊണ്ടോ…..

ചെയ്തതുതന്നെ ആവർത്തിച്ച് ചെയ്തുകൊണ്ടോ ……

അല്ലെങ്കിൽ നിർത്താതെ സംസാരിച്ചുകൊണ്ടോ…

അതുമല്ലെങ്കിൽ ചിലപ്പോൾ പെട്ടെന്ന് മൗനിയായി കൊണ്ടോ ……
ഇളക്കത്തിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും അപ്പോൾ തന്നെ ഡോക്ടറെ കാണിച്ചാൽ പിന്നെ പ്രശ്നങ്ങളൊന്നുമില്ല……

ഇങ്ങനെയൊക്കെയായതു ഞാൻ വീട്ടിൽ നിന്നും ഒരു രാത്രി മാത്രമേ നിൽക്കാറുള്ളൂ……
അല്ലെങ്കിൽ എനിക്കു പേടിയാണ്…..”

ഇത്തവണ അവളുടെ നനഞ്ഞ കൺപീലികൾക്കിടയിൽ മീനുകൾ പോലെ പിറക്കുന്ന കിടക്കുന്ന കണ്ണുകളിൽ ആത്മവിശ്വാസത്തിന് തിളക്കം കാണാമായിരുന്നു.

” എങ്കിൽ മായയ്ക്ക് നാട്ടിൽതന്നെ ഇതുപോലുള്ള എന്തെങ്കിലും ജോലി ചെയ്തുകൊണ്ട് ജീവിച്ചുകൂടെ……”

മറുപടിക്കുവേണ്ടി അയാൾ .അവളുടെ കണ്ണുകളിലേക്ക് നോക്കി

“നാട്ടിൽ നാലായിരത്തി അഞ്ഞൂറ് അല്ലെങ്കിൽ അയ്യായിരം രൂപമാത്രമേ ശമ്പളം കിട്ടൂ…

ഇവിടെയാണെങ്കിൽ എട്ടായിരം രൂപ കിട്ടും ദിവസവുള്ള പോക്കുവരവ് കുറച്ച് കഷ്ടപ്പാടാണെങ്കിൽ കൂടെ സീസൺ ടിക്കറ്റിന്റെ ഇരുനൂറു രൂപ കുറച്ചാലും ബാക്കി ഏഴായിരത്തി എഴുനൂറ് രൂപയുണ്ടാകില്ലേ ……?

നിങ്ങളെപ്പോലെയൊന്നുമല്ല എന്നെ സംബന്ധിച്ച് മൂവായിരംരൂപയെന്നൊക്കെ പറഞ്ഞാൽ വലിയൊരു തുകയാണ് ……!

ഇനിയേതായാലും എനിക്കാവശ്യമായ പൈസയായിക്കഴിഞ്ഞാൽ നാട്ടിൽതന്നെ എവിടെയെങ്കിലും ജോലി ചെയ്യാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത് .

അങ്ങനെ പറയുമ്പോൾ ഇത്തവണ അവളുടെ കണ്ണുകളിൽ നല്ല നിശ്ചയദാർഢ്യം ഉണ്ടായിരുന്നു

“പക്ഷേ പൈസയുണ്ടാക്കാൻ മായ ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ അറിഞ്ഞാൽ ജോലിചെയ്യുന്ന സ്ഥാപനത്തിലെ ജോലി പോകില്ലേ ……”

വേവലാതിയോടെയാണ് അയാൾ ചോദിച്ചത്.

“ഇല്ല അവിടെയുള്ള മാനേജരാണ് എന്നെ ഉദ്ഘാടനം ചെയ്തുകൊണ്ട് പനമുണ്ടാക്കുവാനായി ഈ വഴിയിലേക്ക് തിരിച്ചു വിട്ടത്……”

4 Comments

  1. Super waiting for next part since days

  2. ITHINTE BHAKI KOODI PETTENNU IDANEE

Comments are closed.