ഒരു വേശ്യയുടെ കഥ – 8 3832

പറയുന്നത് കേട്ടതും അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ണുകളിൽനിന്നും രണ്ട് നീർമുത്തുകൾ ഉരുണ്ടുരുണ്ട് താഴേക്ക് പതിക്കുന്നതുകണ്ടു….!

“എന്നാൽ എല്ലാം പറഞ്ഞതുപോലെ….
കഞ്ഞി നേഴ്സുമാർ എടുത്തുതരും …..
മുഴുവൻ കഴിക്കണം…
മരുന്നുകലും അവരെടുത്തു തന്നു കൊള്ളും… രാവിലെ കാപ്പി വാങ്ങിത്തരാൻ സെക്യൂരിറ്റിയോടു പറഞ്ഞിട്ടുണ്ട് …
എന്നാൽ പിന്നെ ഞാൻ ഇറങ്ങട്ടെ….”

തലയിൽ അരുമയോടെ തഴുകിക്കൊണ്ട് യാത്രപറയുമ്പോൾ അവൾ അവളുടെ തൊണ്ട ഇടറിയിരുന്നോ എന്നൊരു സംശയം….!

“മായേ….”

വാതിലിൽ വലിച്ചു തുറക്കുവാനായി അവൾ വാതിലിന്റെ ഹൻഡിലിൽ കൈ വച്ചപ്പോഴാണ് പിറകിൽ നിന്നും അയാൾ വിളിച്ചതും അത്ഭുതത്തോടെ അവൾ തിരിഞ്ഞുനോക്കിയതും.

” എൻറെ പേരും അനിൽ എന്നുതന്നെയാണ് … മായയ്ക്ക് അനിയനോടുള്ള ഇഷ്ടവും സ്നേഹവും അറിയുന്നതുകൊണ്ടാണ് ഇതുവരെ ചോദിക്കാതിരുന്നത് മായയുടെ അനിയേട്ടനായി മായയ്ക്ക് എന്നെ കാണാൻ പറ്റുമോ ….
അതേപോലെ സ്നേഹിക്കാൻ പറ്റുമോ….!

അപ്രതീക്ഷിതമായി യാചനാ സ്വരത്തിലുള്ള ചോദ്യം കേട്ടതും അവളുടെ കണ്ണുകൾ പരൽമീനുകൾ പോലെ പിടയുന്നതു പിടഞ്ഞു…!!

“ഇല്ല ….
വേണ്ട ….
ഇങ്ങനെ ചോദിക്കാനുള്ള വലിയ മനസ്സിന് ഒരുപാട് നന്ദിയുണ്ട്…..”

വാതിലിന്റെ ലോക്കിൽ നിന്നും കയ്യെടുത്ത് അയാളുടെ നേരെ കൂപ്പിക്കൊണ്ടാണ് നിറഞ്ഞ കണ്ണുകളോടെ അവൾ മറുപടി പറഞ്ഞത്.

“നിങ്ങൾ മായയെ കണ്ടിട്ടില്ല ….
നിങ്ങൾക്ക് മായയെകുറിച്ച് അറിയില്ല ….
മായയെക്കുറിച്ചു കേട്ടിട്ടില്ല ….
മായയെ അറിഞ്ഞിട്ടില്ല ….
എന്നൊക്കെകരുതിയാൽ മതി ………”

പറഞ്ഞശേഷം അവൾ പതിയെ വാതിൽ തുറന്നു പുറത്തിറങ്ങി ചേർത്തടച്ചശേഷം നടന്നുനീങ്ങിയതൊന്നും കണ്ണീർപ്പാടകൾ കാരണം അയാൾ അറിഞ്ഞതേയില്ല..

തുടരും….

4 Comments

  1. Super waiting for next part since days

  2. ITHINTE BHAKI KOODI PETTENNU IDANEE

Comments are closed.