ഒരു വേശ്യയുടെ കഥ – 8 3832

“അപ്പോൾ ഇനി മായ നാളെ രാവിലെ വരില്ലേ….”

അവൾ ബ്ലൗസിനും മുന്നിൽ എവിടെയൊക്കെയോ കുത്തിയിട്ടിരുന്ന സേഫ്റ്റി പിന്നുകൾ അടർത്തിയെടുത്ത് കണ്ണാടിക്ക് പുറം തിരിഞ്ഞു നിന്നുകൊണ്ട് സാരിയുമായി കുടുക്കുന്നതിനിടയിൽ ആണ് അയാൾ ചോദിച്ചത്.

“ഇല്ല….
ഇനിയെന്തിനാണ് ഞാൻ വരുന്നത്…
.നിങ്ങൾക്കിപ്പോൾ നല്ല സുഖമായല്ലോ… നാളെ ജോലിക്കു പോകണം

പെട്ടെന്നുള്ള അവളുടെ മറുപടി കേട്ടപ്പോൾ ഹൃദയത്തിൽ എവിടെയോ ഒരു പിടച്ചിൽ ഉണ്ടാവുന്നത് അയാളറിഞ്ഞു….!

” അപ്പോൾ ഇനി നമ്മൾ കാണില്ലേ….”

അവിശ്വസനീയതയോടെയാണ് അയാൾ വീണ്ടും ചോദിച്ചത്.

“അതിനൊരിക്കലും സാദ്ധ്യതയില്ല ….
ഇനിയൊരിക്കലും കാണാതിരിക്കട്ടെ….
പക്ഷേ …
ക്ഷമയോടെ എൻറെ കഥകൾ കേട്ടതിലും ആശ്വസിപ്പിച്ചതിലും ഒരുപാടൊരുപാട് നന്ദിയുണ്ട് കേട്ടോ….

ഉറച്ച ശബ്ദത്തിലുള്ള അവളുടെ മറുപടിയിൽ അയാൽ സ്തബ്ധനായിപ്പോയി…..!

“ശരി…. മായയുടെ ഇഷ്ടം …
പക്ഷേ ഈ ഉരുണ്ട ഭൂമിയിൽ എവിടെയെങ്കിലും വച്ച് നമ്മൾ തമ്മിൽ ഇനിയും കണ്ടുമുട്ടുമെന്ന് തന്നെയാണ് എൻറെ പ്രതീക്ഷ…”

ഏറെ നേരത്തെ മൗനത്തിന് നിശ്ശബ്ദതയ്ക്കും ശേഷം അയാൾ പറഞ്ഞതു കേട്ടപ്പോൾ അവൾ ചിരിച്ചത് മാത്രമേയുള്ളൂ

“ഇന്നലെ മായ എന്നോട് ചോദിച്ച ഒരു ചോദ്യത്തിന് ഞാനിപ്പോൾ ഉത്തരം പറയട്ടെ….”

ചോദിച്ചുകൊണ്ട് അയാൾ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ എന്താണെന്ന അർത്ഥത്തിൽ അയാളെ നോക്കി അവൾ നെറ്റി ചുളിച്ചു….!

എൻറെ കൂട്ടുകാരുമൊപ്പമോ അല്ലെങ്കിൽ വേറെ ആരുടെയെങ്കിലും കൂടെ ഞാൻ എവിടെയെങ്കിലും പോകുമ്പോൾ യാദൃശ്ചികമായി മായയെ കണ്ടുമുട്ടുകയാണെങ്കിൽ മായ ഇന്നലെ പറഞ്ഞതുപോലെയല്ല…
“എന്റെ അമ്മയ്ക്ക് ശേഷം ഞാനീ ഭൂമിയിൽ കണ്ടിരിക്കുന്ന ഏറ്റവും നല്ല സ്ത്രീയാണ് ആ നിൽക്കുന്നതെന്നാണ് ഞാൻ അവരോടു പറയുക കേട്ടോ….”

4 Comments

  1. Super waiting for next part since days

  2. ITHINTE BHAKI KOODI PETTENNU IDANEE

Comments are closed.