ഒരു വേശ്യയുടെ കഥ – 8 3906

അപ്പോൾ എനിക്കിവിടെ ആരാണ് കൂട്ടിനുള്ളത്….”

ഒറ്റപ്പെട്ടുപോയ ചെറിയ കുട്ടികളുടെ പരിഭ്രമത്തോടെ ഒറ്റശ്വാസത്തിലാണ് അയാൾ ചോദിച്ചത്.

“ഇതു നല്ല തമാശ……!
പിന്നെ എനിക്കെൻറെ വീട്ടിൽ പോകേണ്ടേ….? അല്ലെങ്കിൽ തന്നെ ഇന്നലെ വീട്ടിൽ പോകാത്തതുകൊണ്ട് ഏഴരയ്ക്കുള്ള ബസ് പോകുന്നതുവരെ മൂന്നര വയസ്സുള്ള എൻറെ മോൾ ഇന്ന് വരാന്തയിൽ നിന്നും അകത്തേക്ക് കയറില്ല…..”

തെളിഞ്ഞ ചിരിയോടെ തന്നെയാണ് അവളുടെ മറുപടി.

“പിന്നെ ഞാൻ നേരത്തെ ഡോക്ടറെ കണ്ടിരുന്നു നിങ്ങൾക്ക് കുഴപ്പമൊന്നുമില്ല…
നാളെ അല്ലെങ്കിൽ മറ്റന്നാൾ ഉറപ്പായും ഡിസ്ചാർജ് ചെയ്യുവാൻ സാധിക്കുമെന്നാണ് പറഞ്ഞത്….

നേഴ്സുമാരോട് ഞാൻ പോകുന്ന കാര്യം പറഞ്ഞപ്പോൾ അവരും സമ്മതിച്ചു . കുഴപ്പമൊന്നുമില്ല കൂടെ ആരെങ്കിലും വേണമെന്നു നിർബന്ധമില്ലെന്നും പറഞ്ഞു…

കഞ്ഞി വാങ്ങിക്കൊണ്ടുവയ്ക്കാൻ അവർ പറഞ്ഞിരുന്നു അതു ഞാൻ ഇവിടെ വാങ്ങിക്കൊണ്ടു വച്ചിട്ടുണ്ടെന്നു പോകുമ്പോൾ നേഴ്സുമാരോട് പറഞ്ഞു കൊള്ളാം കേട്ടോ….

വിഷമിക്കേണ്ട ഒരുപക്ഷേ നാളെത്തന്നെ പോകാൻ പറ്റും….”

അവൾ നിറഞ്ഞ ചിരിയോടെ തുടർന്ന് പറഞ്ഞുകൊണ്ട് വീണ്ടും ആശ്വസിപ്പിച്ചു.

“എങ്കിലും ഒറ്റയ്ക്ക്….
എന്തെങ്കിലും അത്യാവശ്യം വന്നാൽ എന്ത് ചെയ്യും….”

അയാൾ സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.

“കൊച്ചുകള്ളാ …..
ഞാനിവിടെ ഇങ്ങനെ ഉണ്ടായതുകൊണ്ടാണ് നിങ്ങൾക്ക് അങ്ങനെയൊക്കെ തോന്നുന്നത്…. ഞാൻ പോയാൽ നിങ്ങൾ ഒറ്റയ്ക്ക് എല്ലാംചെയ്തോളും ……
ദാ…. എന്നെ കാണുന്നില്ലേ അതുപോലെ കേട്ടോ….”

ഏതൊക്കെയോ അർത്ഥത്തിൽ കുസൃതിയോടെ അങ്ങനെ പറഞ്ഞുകൊണ്ട് സ്നേഹത്തോടെയും കാപ്പിയുടെ ഗ്ളാസ് ചുണ്ടോടടുപ്പിച്ചു പിടിച്ചുകൊണ്ടു വാത്സല്യത്തോടെയും സ്നേഹത്തോടെയും കവിളിൽ തടവിയപ്പോൾ അവളുടെ വിരലുകളുടെ തണുപ്പ് തൻറെ ഹൃദയത്തിലും ശരീരത്തിൽ ആകെയും പരന്നൊഴുകുന്നതായി അയാൾക്കുതോന്നി….!

4 Comments

  1. Super waiting for next part since days

  2. ITHINTE BHAKI KOODI PETTENNU IDANEE

Comments are closed.