ഒരു വേശ്യയുടെ കഥ – 8 3906

കണ്ണു തുറക്കുമ്പോൾ അവൾ മുറിയിലൂടെ ധൃതിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു.
മേശമേൽ നോക്കിയപ്പോൾ കഞ്ഞി കൊണ്ടുവന്ന തൂക്കുപാത്രത്തിനടുത്തു മറ്റൊരു ഗ്ലാസ്സിൽ ചായയോ കാപ്പിയോ എന്തോ നിറച്ചു വെച്ചിട്ടുണ്ട് ….!
അതിനുമുകളിൽ രണ്ടു ബന്നുകളടങ്ങിയ പായ്ക്കറ്റ് കൊണ്ട് മൂടി വച്ചിരിക്കുന്നു…..!

മായയെ നോക്കിയപ്പോൾ ഇപ്പോഴെങ്ങാനും കുളിച്ചതു് കാരണം ഈറൻ മാറാത്ത നീണ്ട മുടിയിഴകൾ വിടർത്തിയിട്ടുകൊണ്ടു വാഷ്ബേസിനരികിലെ കണ്ണാടിയിൽ നോക്കി ഇടവും വലവും മുന്നിലും പിന്നിലും താണും ചെരിഞ്ഞും വിരലുകൾ കൊർത്തു വലിച്ചുകൊണ്ടു കോതി ഉണ്ടാക്കുകയാണ് ക്കുകയാണ്….!
പൗഡർ കൊണ്ടാകണം നെറ്റിയിൽ ഭസ്മക്കുറി പോലെ നേരിയൊരു കുറിയും വരച്ചിട്ടുണ്ട്…..!

കണ്ണീരുണങ്ങിപ്പിടിച്ചിരുന്ന കണ്ണുകളിലും മുഖത്തും വല്ലാത്തൊരു തുടിപ്പും പ്രകാശവും….! തുരുതുരാ അടക്കുകയും തുറക്കുകയും ചെയ്യുന്ന മിഴിയിണകൾ….!

കണ്ണാടിയിൽ അവളുടെ രൂപം കണ്ടപ്പോൾ അയാൾക്ക് അത്ഭുതം തോന്നി….!
കഴിച്ചിരുന്ന മദ്യത്തിന്റെ മദം തീർക്കുന്നതിനുവേണ്ടി താൻ ഇന്നലെ രാത്രിയിൽ അന്തിക്കൂട്ടിനു വിളിച്ചിരുന്ന വേശ്യാസ്ത്രീയുമായോ………
ഇത്രയും നേരം ഒരു കാവൽക്കാരനെപോലെ തനിക്ക് കാവലിരുന്നവളമായോ…..
അവൾ പറഞ്ഞു കേട്ടിരിക്കുന്ന സ്വന്തം കഥയിലെ കഥയിലെ ദുഖപുത്രിയുമായോ അവൾക്ക് യാതൊരു സാമ്യവും ഇല്ലെന്നു തോന്നി…….!

കോളേജിൽ പഠിക്കുന്ന കാലത്തെപ്പോഴോ ഒരിക്കൽ ഇഷ്ടം തോന്നിയിരുന്ന ഒരു സഹപാഠിയുമായോ…….
അല്ലെങ്കിൽ താൻ ഏറെ ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ട എഴുത്തുകാരിയുടെ യൗവനകാലത്തെ ഫോട്ടോയുമൊക്കെയായാണ് അവൾപ്പോൾ സാമ്യമെന്നു തോന്നുന്നു….!

“ഓ…. ഉണർന്നോ…
ഉണർന്നില്ലെങ്കിൽ ഞാനിപ്പോൾ വിളിക്കണം എന്നു കരുതിയിരിക്കുകയായിരുന്നു…..”

കണ്ണാടിയിൽ അയാളുടെ ചലനം കണ്ടപ്പോൾ കണ്ണാടിയിലൂടെ അയാളുടെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ടാണ് അവൾ ചോദിച്ചത്.

” വേഗം കാപ്പി കുടിക്കൂ എന്നിട്ട് വേണം എനിക്ക് പോകുവാൻ…..
ഇപ്പോൾതന്നെ സമയം അഞ്ചേമുക്കാൽ കഴിഞ്ഞു ആറരയ്ക്കാണ് എന്റെ വണ്ടി…..”

പതിവുപോലെ സാരി തുമ്പെടുത്ത് എളിയിൽ തിരുകിയശേഷം ഗ്ലാസ്സിലെ കാപ്പിയെടുത്തു അയാളുടെ നേരെ നീട്ടികൊണ്ടാണ് നിറപുഞ്ചിരിയോടെ അവൾ പറഞ്ഞത്.

അതുകേട്ടതും അയാൾ ഞെട്ടിപ്പോയി.

“മായ പോകാനോ …..
എങ്ങോട്ട് …….

4 Comments

  1. Super waiting for next part since days

  2. ITHINTE BHAKI KOODI PETTENNU IDANEE

Comments are closed.