ഒരു വേശ്യയുടെ കഥ – 8 3832

“അതെ സ്ഥിരം കുടിയന്മാരോട് ചോദിച്ചാൽ പോലും അവർ മദ്യപിക്കാറില്ലെന്ന നുണമാത്രമേ മിക്കവാറും ഡോക്ടർമാരോട് പറയൂ…”

ആദ്യത്തെ നേഴ്സിനെ രണ്ടാമത്തെ നേഴ്സ് ശക്തിയുക്തം പിന്തുണയ്ക്കുന്നത് കണ്ടപ്പോൾ അയാൾ അവരുടെ അടുത്തു നിൽക്കുകയായിരുന്ന മായയുടെ മുഖത്തേക്ക് നോക്കിയപ്പോൾ …..
“അങ്ങനെ നുണ പറയേണ്ട മോനെ …..”

എന്ന അർത്ഥത്തിലുള്ള ഒരു കള്ളചിരി അവളുടെ മുഖത്തുനിന്നും വായിച്ചെടുക്കാൻ പറ്റുന്നുണ്ടായിരുന്നു…..!

“ഇനിയെങ്കിലും പുള്ളിക്കാരനെ മദ്യപിക്കാൻ സമ്മതിക്കരുത് ചേച്ചി ……
അവരുടെ കിഡ്നിയും ലിവറും കേടാവുന്നത് പോട്ടെന്ന് വയ്ക്കാം അവരുടെതല്ലേ അതേന്തെങ്കിലുമായിക്കോട്ടെ …..
പക്ഷെ നമ്മൾക്ക് കൂടി കിട്ടുവാനുള്ള പൈസയും കൂടെയാണ് മദ്യം കൊണ്ടുപോകുന്നത് അതിനൊരിക്കലും നമ്മൾ സമ്മതിക്കരുത്…..”

നേഴ്സുമാരിൽ ഒരാളുടെ തമാശ കേട്ടപ്പോൾ ആദ്യമായി അവൾ മനസ്സുതുറന്ന് ചിരിക്കുന്നത് അത്ഭുതത്തോടെയാണ് അയാൾ നോക്കി നിന്നത്….!

മുകളിലെ നിരയിലുള്ള മുൻവരിപ്പല്ലുകൾക്കിടയിലെ നേർത്ത വിടവ് പുറത്തുകാണുന്ന ചിരി താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ ചിരിയാണെന്ന് അയാൾക്കുതോന്നിപ്പോയി….!

“വേറെ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ….”
നേഴ്സുമാരെയും ട്രേയും മരുന്നുകളുമായി പുറത്തിറങ്ങുന്നതിനിടയിൽ ഉൽക്കണ്ഠയോടെയാണ് അവളുടെ ചോദ്യം.

“എൻറെ ചേച്ചി ഇങ്ങനെ പേടിക്കാതെ ….
ഇപ്പോൾ വേറെ കുഴപ്പമൊന്നും ഇല്ല .
ഇഞ്ചക്ഷന്റെ് ക്ഷീണത്തിൽ അൽപം ഉറങ്ങി പോവാൻ സാധ്യതയുണ്ട് ഉണർന്നയുടനെ എന്തെങ്കിലും ലഘുഭക്ഷണം കൊടുത്തോളൂ…..”

പറഞ്ഞുകൊണ്ട് നേഴ്സുമാർ പുറത്തിറങ്ങിയ ഉടനെ വാതിൽ ചാരിയശേഷം പറയാതെ തന്നെ നേരെ അവൾ കട്ടിലിന്റെ തലയ്ക്കൽ വന്നിരുന്നപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നുന്നുവെന്ന് അയാളറിഞ്ഞു…..!

അവളുടെ മടിയിൽ തലവെച്ചു കൊണ്ട് മുഖത്തേക്ക് തന്നെ നോക്കി ഉറങ്ങുവാനുള്ള മനസ്സിൻറെ വെമ്പലിനെ വളരെ പണിപ്പെട്ടാണ് അയാൾ അടക്കി നിർത്തിയത് …….!

എന്തോ ചിന്തയിൽ മുഴുകി കൊണ്ട് ഒരുവശം ചരിഞ്ഞിരിക്കുന്നു അവളെയും നോക്കി എന്തൊക്കെയോ കണക്കുകൂട്ടലുകൾ നടത്തുന്നതിനിടയിൽ മരുന്നിൻറെ ക്ഷീണം കൊണ്ടാവണം എപ്പോഴാണ് ഉറങ്ങിപ്പോയത് എന്നറിഞ്ഞില്ല……!

4 Comments

  1. Super waiting for next part since days

  2. ITHINTE BHAKI KOODI PETTENNU IDANEE

Comments are closed.