ഒരു വേശ്യയുടെ കഥ – 5 3932

ബന്ധുക്കളും കൂട്ടുകാരുമൊക്കെയുണ്ട്…….
പക്ഷെ ഈ നിസാരകാര്യത്തിന് അവരെയൊന്നും ബുദ്ധിമുട്ടിക്കേണ്ട……
നാളെയല്ലെങ്കിൽ മറ്റന്നാൾ ഹോസ്പിറ്റലിൽ നിന്നും എന്തായാലും ഡിസ്ചാർജ് ആകുമല്ലോ…..
അച്ഛനുണ്ടാക്കിയ ചെറിയൊരു ബിസിനസുണ്ട് ഒന്നും വർദ്ധിക്കുവാൻ പട്ടിയില്ലെങ്കിലും ഒട്ടും നശിപ്പിക്കാതെ അതിങ്ങനെ കൊണ്ടുനടക്കുകയാണ് അതിന്റെ ആവശ്യത്തിനായി ഞാൻ ഇടയ്ക്കിടെ ഇങ്ങനെ വീട്ടിൽനിന്നും മാറി നിൽക്കാറുണ്ട് അങ്ങനെ എന്തെങ്കിലുമാണെന്നു അവരൊക്കെ കരുതിക്കോളും……”

വിശദമായിത്തന്നെ മറുപടികൊടുത്തു.

“ഓഹോ…..അതുശരി……
അച്ഛനും അമ്മയുമില്ല അല്ലെ ……
അതുകൊണ്ട് വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലെന്ന് അർത്ഥം…….
വെറുതെയല്ല ഇങ്ങനെയായിപ്പോയത്…..
പിന്നെവിടെ നന്നാവാനാണ്…….”

അതിനു മറുപടിയായി അവൾ ചെറുചിരിയോടെ കറങ്ങുന്ന ഫാനിലേക്കുനോക്കി പിറുപിറുക്കുന്നത് കണ്ടപ്പോൾ അയാൾക്കും ചിരിപൊട്ടിപ്പോയി.

“മായ ഞാൻ ചോദിച്ചതിന് ഇതുവരെ ഉത്തരം പറഞ്ഞില്ല…..
അതുകൂടി അറിയണമെന്നുകരുതി ചോദിച്ചതാണ്……. പറയൂ പ്ലീസ് ……”

അവൾ പഴയ മാനസീകാവസ്ഥയിലേക്ക് തിരിച്ചെത്തിയെന്നറിഞ്ഞതുകൊണ്ടാണു അയാൾ വീണ്ടും ചോദിച്ചത്.

“എന്തു കാര്യം…….”

ഒന്നും മനസിലാകാത്ത ഭാവത്തിൽ അവൾ അയാളെ നോക്കി.

“നിങ്ങൾ രണ്ടുപേരും പരസ്പരം കണ്ടുമുട്ടിയതും അടുത്തതും …….
ഇത്രയും അറിഞ്ഞ സ്ഥിതിക്ക് അതുകൂടി കേട്ടില്ലെങ്കിൽ ഒരു സമാധാനവും ഉണ്ടാകില്ല…..”

കണ്ണുകളിൽ കുസൃതി നിറച്ചുകൊണ്ടു അയാൾ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി.

“നേരത്തെ ഞാൻ പറഞ്ഞില്ലേ……

3 Comments

  1. പാവം പൂജാരി

    ♥️♥️??

Comments are closed.