ഒരു വേശ്യയുടെ കഥ – 5 3850

“അവർ പുറപ്പെട്ടു കാണില്ലേ ഇതുവരെ…..”

മുഖത്തേക്ക് തിരിഞ്ഞു നോക്കിയുള്ള അവളുടെ ചോദ്യത്തിൽ നിന്നും കരഞ്ഞു ചുവന്ന കണ്ണുകളിൽ സംശയമായിരുന്നെന്ന് മനസിലായി.

“അവിടെനിന്ന് പുറപ്പെടേണ്ടയാളാണ് ഇവിടെയിങ്ങനെ കിടക്കുന്നത്……
പിന്നെയാരും വീട്ടിൽനിന്നും ഇങ്ങോട്ടു വരുവാനില്ല……”

വിശദീകരണം കേട്ടപ്പോൾ അവളുടെ മുഖത്ത് അവിശ്വസനീയത പരക്കുന്നത് കണ്ടു.

“അതെന്താ വീട്ടിൽ വേറെയാരുമില്ലേ……”

വീണ്ടും സംശയം.

“ഉണ്ട്……..
ഒരു പട്ടി ,രണ്ടുപൂച്ചകൾ,പ്രാവുകൾ,ലൗബേർഡ്‌സ്….
പിന്നെ മച്ചുമ്മലിൽ എന്റെ അനുമതിയില്ലാതെ താമസിക്കുന്ന കടവാതിലുകൾ ചുണ്ടെലികൾ ചിതലുകൾ തുടങ്ങിയവരൊക്കെയുണ്ട്……
പക്ഷേ അവർക്കൊന്നും ഒറ്റയ്ക്ക് ഇങ്ങോട്ടു വരുവാൻ സാധിക്കില്ലല്ലോ……
വന്നിട്ടു കാര്യവുമില്ല…..”

തെളിഞ്ഞ ചിരിയോടെയാണ് മറുപടി കൊടുത്തത്.

“അച്ഛൻ….അമ്മ…..സഹോദരങ്ങൾ…..ബന്ധുക്കൾ ആരുമില്ലേ…….
പിന്നെ ഭൂമിയിൽ നിന്നും പൊട്ടിമുളച്ചതാണോ……”

ചിരിയോടെയുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ അവൾ പതിയെ പഴയ ചന്ദനത്തിന്റെയും ചന്ദ്രികാസോപ്പിന്റെയും ഗാന്ധമുള്ള പഴയ ഊർജ്ജസ്വലയായ മായയിലേക്ക് പരകായപ്രവേശം നടത്തി തുടങ്ങിയെന്ന് മനസിലായി.

“അച്ഛൻ മരിച്ചിട്ട്‌ മൂന്നുവർഷം കഴിഞ്ഞു…..
‘അമ്മ പോയിട്ടിപ്പോൾ ഒരു വർഷവും ….
സഹോദരങ്ങളൊന്നുമില്ല…

3 Comments

  1. പാവം പൂജാരി

    ♥️♥️??

Comments are closed.