ഒരു വേശ്യയുടെ കഥ – 5 3850

അനിയേട്ടനൊഴികെ അവസരം കിട്ടിയാൽ അടിപ്പാവാടയുടെ ചരടഴിക്കുവാൻ പറയുന്ന പുരുഷന്മാരോടെല്ലാം എനിക്കു വെറുപ്പാണ്….

എല്ലാറ്റിനെയും വെടിവച്ചു കൊല്ലണം ആർത്തിപൂണ്ട സ്വാർത്ഥൻമാർ…..
ജന്തുക്കൾ…..!”

അവൾ ആരോടൊക്കെയുള്ള പക തീർക്കുന്നതുപോലെ മുരളുന്നത് കേട്ടു.

“പോട്ടെ വിട്ടുകളയൂ……
അങ്ങനെയൊരു ചോദ്യം മായയെ ഇത്രയും വിഷമിപ്പിക്കുമെന്നു കരുതിയില്ല സോറി…..”

അയാൾ കുറ്റബോധത്തോടെ ഒരിക്കൽ കൂടെ ക്ഷമാപണം നടത്തി.

“എനിക്കറിയാം എന്തൊക്കെ ന്യായീകരണം നടത്തിയാലും ചെയ്യുന്നതൊക്കെ തെറ്റാണെന്ന് പക്ഷെ എന്റെ മുന്നിൽ വേറൊരു നിവൃത്തിയുമില്ലാത്തതുകൊണ്ടാണ്…….’

പറഞ്ഞു കഴിഞ്ഞതും മുഖം പൊത്തിക്കൊണ്ടു മുളച്ചീന്തുന്നതു്പോലെ പൊട്ടിക്കരഞ്ഞതും ഒരുമിച്ചായിരുന്നു.

അതുകണ്ടപ്പോൾ അയാളും കരഞ്ഞുപോയി.
അതുകൊണ്ടുതന്നെ എന്തുചെയ്യണമെന്നറിയാതെ അയാൾ ഒരു നിമിഷം പകച്ചിരുന്നു
നേരത്തെയാണെങ്കിൽ ഒരുനിമിഷം പോലും പാഴാക്കാതെ അവളെ നെഞ്ചോടു ചേർത്തു വരിഞ്ഞുമുറുക്കി മൂർദ്ധാവിൽ ചുണ്ടമർത്തികൊണ്ടു ആശ്വസിപ്പിക്കുമായിരുന്നു പക്ഷേ ഇപ്പോൾ അവളെ സ്പർശിന്നതുപോയിട്ടു ആ കണ്ണുകളിലേക്ക് നോക്കുവാൻ പോലും അജ്ഞാതമായ വന്നിരിക്കുന്ന കാര്യം അത്ഭുതത്തോടെ അയാൾ തിരിച്ചറിയുകയായിരുന്നു….!

പിന്നെ നിമിഷങ്ങൾക്കുശേഷമാണ് തന്റെ കണ്ണുകൾ നിറയുന്നത് അവൾ കാരത്തിരിക്കുവാൻ മുഖം ഭിത്തിയോട് ചെരിച്ചുപിടിച്ചു കൊണ്ടു അറിയാതെതന്നെ കയ്യുയർത്തി അവളുടെ ചുമലിൽ പതുക്കെ തലോടികൊണ്ടേയിരുന്നത്……!

പൊട്ടിക്കരച്ചിലിന്റെ ചീളുകൾ തേങ്ങലായും ഇടക്കിടെയുള്ള എങ്ങലായും പതിയെപ്പതിയെ അവസാനിച്ചു.

“നിങ്ങളുടെ വീട്ടിൽ വിവരം അറിയിച്ചില്ലേ ഇതുവരെ ആരും വന്നില്ലല്ലോ…….”

കുറെ സമായത്തിനുശേഷം കേട്ട അവളുടെ ശബ്ദം ജലദോഷവും മൂക്കടപ്പും പിടിപെട്ടതുപോലെ അടഞ്ഞതായിരുന്നു.

“അവരൊക്കെ നേരത്തെയാറിഞ്ഞു…….”

ചിരിയോടെ ഒറ്റവാക്കിൽ മറുപടി ഒതുക്കി.

3 Comments

  1. പാവം പൂജാരി

    ♥️♥️??

Comments are closed.