ഒരു വേശ്യയുടെ കഥ – 5 3932

വേശ്യയുടെ ചാരിത്രയപ്രസംഗമെന്നു…….
ഇപ്പോൾ ഞാൻ കേട്ടതാണ് വേശ്യയുടെ യഥാർത്ഥ ചാരിത്രയപ്രസംഗം……’

മൂർച്ചയോടെയുള്ള അവളുടെ പരിഹാസം അയാളുടെ മനസിൽ കൊടുങ്കാറ്റും പേമാരിയും ഇടിമുഴക്കവുമായി ആടിത്തിമിർത്തു.

ഇതുവരെയുള്ള ജീവിതം മുഴുവൻ തോറ്റതുപോലെ…….
ആരൊക്കെയോ നാലുപാടും നിന്നു കൂകിവിളിക്കുന്നു……..
ചിലർ കല്ലെറിയുന്നു………
അയാളിലെ സദാചാരാക്കാരൻ ഒരുരക്ഷയ്ക്കായി മനസുകൊണ്ട് ഉഴറിനടന്നു…..

അവസാന ആശ്രയമെന്ന നിലയ്ക്ക് അവളുടെ മുഖത്തേക്ക് പതറി പതറി നോക്കിയപ്പോൾ ആഴക്കടലിന്റെ ശാന്തതയുണ്ടായിരുന്ന അവളുടെ കണ്ണുകളിൽ നിറയെ പരിഹാസത്തിന്റെ തിരമാലകൾ ആർത്തലയ്ക്കുന്നുണ്ടായിരുന്നു.

കുറ്റബോധം കാരണം ഒന്നും മിണ്ടാനാകാതെ ശബ്ദം നഷ്ടപ്പെട്ടവനെപ്പോലെ കറങ്ങുന്ന ഫാനും നോക്കിക്കൊണ്ടു കുറേനേരം കിടന്നു.

“സോറി മായേ …….
മായയുടെ കഥകേട്ടപ്പോഴും മരിച്ചുപോയ ഭർത്താവിനെക്കുറിച്ചു പറയുമ്പോഴുള്ള മുഖത്തെ ഭാവമാറ്റവും കൂടെ കണ്ടപ്പോൾ പറഞ്ഞതാണ്.
മായയ്ക്ക് അതിത്രയും വിഷമമാകുമെന്നു ഞാനോർത്തില്ല……..”

കുറേനേരത്തിനുശേഷമാണ് ശബ്ദം വീണ്ടെടുത്തുകൊണ്ട് കട്ടിലിന്റെ തലയ്ക്കൽ എന്തോ ചിന്തയിലാണ്ടിരിക്കുന്ന അവളുടെ മുഖത്തേക്ക് നോക്കിയത്.

“എനിക്കെന്തു വിഷമം……
ഭർത്താവിനെയും ഭർത്താവിന്റെ സ്നേഹത്തെയും കുറിച്ചു വായിട്ടലച്ചുകൊണ്ടു…..
പണം വാങ്ങിക്കൊണ്ടു ആരുടെകൂടെയും കിടക്കുവാൻ തയ്യാറാകുന്ന എനിക്കെന്തു വിഷമം തോന്നാനാണ്…….

നിങ്ങൾ നേരത്തെ എന്നെ പരിഹസിച്ചതാണോ എന്നെനിക്കറിയില്ല……

എന്റെ മനസിൽ എന്റെ അനിയേട്ടനല്ലാതെ വേറൊരു ആണിനും ഞാൻ ഇതുവരെ സ്ഥാനം കൊടുത്തിട്ടില്ല ……
ഇനിയും കൊടുക്കുകയുമില്ല ….

എന്റെ പണത്തിന്റെ അത്യാവശ്യം തീർക്കുവാൻ ഞാനെന്റെ നശിച്ചുപോകുന്ന ഈ ശരീരമല്ലാതെ മനസും ഹൃദയവും ഇതുവരെ ആർക്കും വാടകയ്ക്ക് കൊടുത്തിട്ടില്ലെന്നു തന്നെ……

3 Comments

  1. പാവം പൂജാരി

    ♥️♥️??

Comments are closed.