ഒരു വേശ്യയുടെ കഥ – 5 3932

തലയിണയിൽ ചാരിയിരുത്തി ടാബ്‌ലറ്റുകളും വെള്ളവും കൊടുത്തശേഷം താങ്ങിപ്പിടിച്ചു പതുക്കെ കിടത്തിയശേഷം പുതപ്പെടുത്ത് പുതപ്പിക്കുന്നതിനിടയിലാണ് അവളുടെ മുഖത്തേക്കുതന്നെ കണ്ണുകളയച്ചുകൊണ്ടു അയാൾ വീണ്ടും ചോദിച്ചത് ..

“ഇതൊക്കെ നിങ്ങൾ അറിഞ്ഞിട്ടെന്താ കാര്യം….. പശുവും ചത്തു മോരിലെ പുളിയും പോയി എന്നു പറഞ്ഞതുപോലെ അനിയേട്ടൻ വേറേതോ ലോകത്തിലേക്ക്‌ പോയി ഞാനാണെങ്കിൽ ഇങ്ങനെയും……..”

അതുപറയുമ്പോൾ അവളുടെ കണ്ണുകളിലും വാക്കുകളിലും സങ്കടത്തേക്കാൾ കൂടുതൽ നീരസമാണെന്നു തോന്നി.

“ഒരു തരത്തിൽ പറഞ്ഞാൽ മായയുടെ അനിയേട്ടൻ ഭാഗ്യവാനാണ്…..
മരിച്ചിട്ടു രണ്ടുവർഷം കഴിഞ്ഞിട്ടും ഇപ്പോഴും ഹൃദയത്തിൽ ഇതുപോലെ കൊണ്ടുനടക്കുന്നൊരു ഭാര്യയുണ്ടല്ലോ എന്നൊരു ഭാഗ്യം……
മറ്റൊരു വിധത്തിൽ അണിയേട്ടൻ നിര്ഭാഗ്യവാനാനാണ്…….
ഇതുപോലൊരു ഭാര്യയുടെ സ്നേഹം കുറേക്കാലം അനുഭവിക്കുവാനുള്ള യോഗമുണ്ടായില്ലല്ലോ എന്നകാര്യത്തിൽ…..”

ചിരിയോടെ പറഞ്ഞുകൊണ്ടയാൾ അവളുടെ മുഖത്തേക്ക് നോക്കി

‘ശരിയാണ് മരിച്ചുകഴിഞ്ഞിട്ടും അനിയേട്ടൻ ഭാഗ്യവാനാണ്…….
എപ്പോഴും ഓർക്കുന്ന ഭാര്യ ഭൂമിയിൽ ജീവിച്ചിരിക്കുന്നുണ്ടല്ലോ അല്ലെ…….
അതുകൊണ്ടാണല്ലോ ശരീരത്തിനു ഒരു രാത്രിയിലേക്ക് മൂവായിരം രൂപ വാടകവാങ്ങിക്കൊണ്ടു ഇന്നലെ രാത്രിയിൽ നിങ്ങളുടെ കൂടെ ഹോട്ടൽ മുറിയിൽ ഒന്നിച്ചുകിടന്നതല്ലെ……..’

അങ്ങനെ പറഞ്ഞുകൊണ്ടു എന്തോ തമാശ പറഞ്ഞതുപോലെ അവൾ ഉന്മാദിനിയെപ്പോലെ ചിരിച്ചപ്പോൾ അവൾ നേരത്തെ പറഞ്ഞിരുന്ന ഒരു വാചകം അയാളുടെ മസ്തിഷ്കത്തിനുള്ളിൽ അസ്വസ്ഥതയുടെ ചുരമാന്തി തുടങ്ങി.

“എന്റെ അമ്മയുടെ ഭ്രാന്ത് ഒരു പാരമ്പര്യമാണ് നാളെ അതേനിക്ക് വരില്ലെന്ന് ഒരു ഉറപ്പും പറയുവാൻ പറ്റില്ല……”

‘അയാൾ ഭീതിയോടെ അവളുടെ മുഖത്തേക്ക് നോക്കി.

“അല്ലെങ്കിലും മരിച്ചുപോയ ഭർത്താവിനോടുള്ള എന്റെ ആത്മാര്ഥതയെ കുറിച്ചു പറയുവാൻ ഒന്നരലക്ഷം രൂപയ്ക്ക് ശരീരം വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന എന്നെ ഒരു രാത്രിയിലേക്ക് ഞാൻ പറഞ്ഞിരിക്കുന്ന തുക നൽകി വാടകയ്ക്ക് എടുത്തിരുന്ന നിങ്ങൾ തന്നെയാണ് ഏറ്റവും യോഗ്യൻ…….!
നിങ്ങൾ ഇന്നലെ എന്റെ മുഖത്തുനോക്കി പറഞ്ഞില്ലേ……..

3 Comments

  1. പാവം പൂജാരി

    ♥️♥️??

Comments are closed.