ഒരു വേശ്യയുടെ കഥ – 5 3850

അയാളുടെ ചോദ്യം ശ്രദ്ധിക്കാതെ അങ്ങനെയൊരു മറുചോദ്യമായിരുന്നു അവളുടെ മറുപടി

“ഞാൻ ചോദിച്ചതിന് ഉത്തരം പറയൂ അല്ലെങ്കിൽ ഇപ്പോഴെന്തിനാണു സമയം അറിയുന്നത്……’

അയാൾ കളിയാക്കി.

“തമാശ കളിക്കാതെ ആദ്യം സമയം എത്രയായെന്ന് പറയൂ ……’

അവളും അയഞ്ഞില്ല.

12 .15 തലയണയ്ക്കടിയിൽ നിന്നും മൊബൈൽ എടുത്തു നോക്കിയ ശേഷമാണ് അയാൾ മറുപടി കൊടുത്തത്.

“എന്റെഈശ്വരൻമാരെ ഇത്രയൊക്കെ സമയമായോ …….
കൃത്യം 12 മണിക്ക് ഗുളിക തരണമെന്നു പറഞ്ഞിട്ടാണ് സിസ്റ്റർമാർ പോയത്…..”

പറഞ്ഞതിനു ശേഷം അവൾ പതിവുപോലെ സാരി തുമ്പെടുത്ത് എളിയിൽ തിരുകിയ ശേഷം മരുന്നുകൾ സൂക്ഷിച്ചിരുന്ന മേശയുടെ അടുത്തേക്ക് ഓടുന്നതും അരഗ്ളാസ് വെള്ളവും ഗുളികയുമായി തൻറെ അടുത്തേക്ക് നടന്നടുക്കുന്നതും കണ്ടപ്പോൾ അയാൾ എഴുന്നേറ്റു ഇരിക്കുവാൻ ഒരു ശ്രമം നടത്തിനോക്കി.
പക്ഷേ തല നിവർത്തുവാൻ വയ്യ…….
വേറെ കുഴപ്പമൊന്നുമില്ല……!
അയാൾ ഹതാശനായി വീണ്ടും കിടന്നുകൊണ്ടു അവളുടെ ചെയ്തികൾ വെറുതെ നോക്കി.

സാരി തുമ്പെടുത്ത് എളിയിൽ തിരുകുമ്പോഴാണ് അവൾക്ക് കൂടുതൽ ഭംഗി തോന്നുന്നതെന്ന് അയാൾ മനസ്സിലോർത്തു.

അതെന്തുകൊണ്ടാണെന്നറിയില്ല …..

മനസിന്റെ ഉള്ളിന്റെയുള്ളിൽ ഉറങ്ങിക്കിടക്കുന്ന അടുക്കളയിലെ സർവ്വാധികാരിയായ ഭാര്യയെപ്പോലെ തോന്നുന്നതുകൊണ്ടാണോ..
അല്ലെങ്കിൽ ഏതൊരു പുരുഷന്റെയും മൃദുലവികാരങ്ങളെ ഉണർത്തുന്ന സാലഭഞ്ജിക ശില്പചാരുതയുള്ള അവളുടെ മേനിയഴകിന്റെ വടിവഴകുകൾ എടുത്തു കാണിക്കുന്നതുകൊണ്ടോ…

അവളുടെ ധൃതിപ്പെട്ടുള്ള ഓട്ടവും ചാട്ടവും നോക്കികൊണ്ടിരുന്നപ്പോൾ അയാൾ ആലോചിച്ചു കൊണ്ടിരുന്നത് അതിനെക്കുറിച്ചായിരുന്നു…..

“അനിയേട്ടനുമായി മായയെങ്ങനെയാണ് പരിചയപ്പെട്ടത് ……”

3 Comments

  1. പാവം പൂജാരി

    ♥️♥️??

Comments are closed.