ഒരു വേശ്യയുടെ കഥ – 5 3850

“എന്നിട്ടോ ….”
അയാൾക്ക് ആകാംക്ഷ അടക്കാനായില്ല.

“അതുകേട്ടപ്പോൾ എനിക്കും വലിയ സന്തോഷമായി കുറ്റബോധത്തോടെയാണ് ഇതുവരെ തെറ്റുചെയ്തുകൊണ്ടിരുന്നത് ഇന്നത്തെ രാത്രികഴിഞ്ഞാൽ അതൊക്കെ അവസാനിക്കുകയാണല്ലോ എന്നൊരു സന്തോഷം…….
കഴിഞ്ഞതൊക്കെ ഒരു ദുസ്വപ്നം പോലെ മറക്കാം അതുപോലുള്ള തെറ്റുകൾ ഇനി ആവർത്തിക്കാതിരുന്നാൽ മതിയല്ലോ ….
അങ്ങനെയൊക്കെ കരുതിയാണ് അന്നുരാത്രി അയാളോടൊപ്പം തള്ളിനീക്കിയത്…..

പക്ഷെ പിറ്റേന്ന് രാവിലെ ജോലിയുടെ കാര്യം ചോദിച്ചപ്പോൾ അയാൾ എന്താണു പറഞ്ഞതെന്നറിയാമോ ……
എന്നെയും എന്റെ കാര്യങ്ങളും ടൗണിലുള്ള ചിലർക്കൊക്കെ അറിയാം ……
അങ്ങനെയുള്ള എനിക്കു അയാളുടെ സ്ഥാപനത്തിൽ ജോലി തന്നാൽ അയാളുടെ ഫാമിലിയും കൂട്ടുകാരുമൊക്കെ എന്തു കരുതുമെന്ന് ……
സത്യം പറഞ്ഞാൽ സിഗരട്ടുകൊണ്ടു പൊള്ളിച്ചതിനെക്കാൾ ഞാൻ കരഞ്ഞുപോയത് അന്നാണ്. …..
ആ പരട്ട കിളവൻ മറ്റൊന്നുകൂടെ പറഞ്ഞു……
അതൊക്കെ പോട്ടെന്നു വയ്ക്കാം പക്ഷേ…..
അയാൾക്ക് വിവാഹം കഴിഞ്ഞതും അല്ലാത്തതുമായ ആണ്മക്കളുണ്ട് അവരെയെങ്ങനെ ധൈര്യമായി കടയിൽ അയക്കും…….!
ഞാൻ കാരണം അവരുടെ കുടുംബജീവിതം തകർന്നുപോയാലോയെന്നു……!

അന്നാണ് ഒരു വേശ്യ എന്താണെന്ന് എനിക്ക് ഏറ്റവും കൂടുതൽ മനസ്സിലായത് …..
അതിനുശേഷം രാത്രിയിൽ ആരു നൽകുന്ന വാഗ്ദാനത്തിനും ഞാനൊരു വിലയും കൽപ്പിക്കാറില്ല ……

പിന്നെ അതിരാവിലെ പൈസയും തന്നു യാത്രയാക്കുമ്പോൾ അയാൾ മഹത്തായ വേറൊരു വാഗ്ദാനം നൽകി …..!
അയാൾ മാസത്തിൽ ഒരുതവണയെങ്കിലും എന്നെ ഇവിടെ ക്ഷണിക്കാം അങ്ങനെയെങ്കിലും എൻറെ സാമ്പത്തിക പ്രശ്നങ്ങൾ തീരുമല്ലോയെന്നു…..

അതുപോലെ നിങ്ങളുടെ ഇപ്പോഴുള്ള ഈ സ്നേഹവും സഹതാപവും ഈ ചോദ്യവും വിട്ടുകള സാറെ….
എനിക്കതിലൊന്നും വലിയ താൽപര്യമില്ല…..”

മുഖമടച്ചുള്ള അടികിട്ടിയതുപോലെയാണ് അവളുടെ മറുപടി കേട്ടപ്പോൾ അയാൾക്ക്‌ തോന്നിയത്…..!

3 Comments

  1. പാവം പൂജാരി

    ♥️♥️??

Comments are closed.