ഒരു വേശ്യയുടെ കഥ – 5 3932

Oru Veshyayude Kadha Part 5 by Chathoth Pradeep Vengara Kannur

Previous Parts

“ഈ ജന്മംകൊണ്ടു എനിക്കുള്ള ആകെ ലാഭം അനിയേട്ടനെ കാണുവാനും……
അനിയേട്ടന്റെസ്നേഹം അനുഭവിക്കാനും….
പിന്നെ രണ്ടു വർഷമെങ്കിൽ രണ്ടുവർഷമെങ്കിലും ഒന്നിച്ചു ജീവിക്കാൻ പറ്റിയതുമാണ്…..”

അവൾ ഒരു ദീർഘനിശ്വാസത്തോടെ തുടർന്നു പറയുന്നതു കേട്ടു.

എന്നിട്ട് മായ പത്താംതരത്തിനുശേഷം സ്കൂളിൽ പോയി്ല്ലേ……
അവിടെനിന്ന് ആരും അന്വേഷിച്ചിട്ടുമില്ലേ…..”

മുഖത്തുനിന്നും പുതപ്പു മാറ്റാതെ് ഒരു ഇരുട്ടിനോട് എന്നപോലെയാണ് അയാൾ ചോദിച്ചത്.

“ഇല്ല പിന്നീട് ഞാൻ സ്കൂളിൽ ഞാൻ പോയതേയില്ല…..
അന്നുതന്നെ അമ്മയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു ഞാൻ അമ്മയ്ക്ക് കൂട്ടായി അവിടെ നിൽക്കുകയും ചെയ്തു…..’

സ്കൂളിൽ പോകുന്നത് പോയിട്ട് പിന്നീട് കുറേക്കാലം ഞാൻ ആ വഴിയിൽകൂടെ പോയതു കൂടെയില്ല ഇപ്പോഴും അതിലെ പോകേണ്ടി വരുമ്പോൾ എനിക്ക് ഉടുതുണി ഉയർത്തിനിന്നുകൊണ്ട് എല്ലാവരെയും ചീത്ത പറയുന്ന എൻറെ അമ്മയുടെ അന്നത്തെ രൂപവും പേക്കൂത്തുകളും ഒക്കെ ഓർമ്മ വരും …..
അപ്പോൾ സങ്കടം വന്നു ചങ്കുപൊടിഞ്ഞു പോകും…..’

അവളുടെ സ്വരം നേർത്തു നേർത്ത് ഇല്ലാതായി പിന്നെ കുറച്ചുനേരം അസഹ്യമായ നിശബ്ദതയായായിരുന്നു.

“സ്കൂൾ അവസാനിപ്പിച്ചശേഷം മായ എന്താണ് ചെയ്തത്…..”

മുഖത്തെ പുതപ്പ് പതിയെ വലിച്ചുനീക്കിക്കൊണ്ടാണ് ചോദിച്ചത്.

“രണ്ടുമൂന്നുവർഷം എവിടേയും പോയില്ല ഒന്നും ചെയ്തില്ല വീട്ടിലിരുന്ന് അടുക്കളപ്പണിയൊക്കെ പഠിച്ചു …..
പിന്നീട് മുത്തശ്ശൻ നിർബന്ധിച്ചപ്പോഴാണ് തയ്യൽ പഠിക്കാൻ തുടങ്ങിയതും…….
അങ്ങനെയാണ് എൻറെ അനിയേട്ടനെ പരിചയപ്പെട്ടതും ചെയ്യപ്പെട്ടതും ഞങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയതും…..”

“അതെങ്ങനെയായിരുന്നു അയാൾ കുസൃതി ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി.

“അയ്യോ …..
ഞാൻ മറന്നുപോയി സമയമെന്തായി …….’

3 Comments

  1. പാവം പൂജാരി

    ♥️♥️??

Comments are closed.