ഒരു വേശ്യയുടെ കഥ – 3 3944

കവിളിൽ പതുക്കെ തട്ടിയശേഷമാണ് നിസാരവൽക്കറിച്ചുകൊണ്ടു അവളങ്ങനെ പറഞ്ഞത്.

“അതുമാത്രമാണോ…….”

സംശയത്തോടെ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ലജ്ജയാൽ അവളുടെ മുഖം ചുവന്നു തുടുക്കുന്നത് കണ്ടു.

“ഒരു രാത്രിയെങ്കിൽ ഒരു രാത്രി നിങ്ങൾ എന്റെ ഭർത്താവായിരുന്നില്ലേ അതിന്റെ ഉത്തരവാദിത്വമാണെന്നും കൂട്ടിക്കോ….”

പറഞ്ഞശേഷം അവൾ നിലത്തേക്ക് നോക്കി വാപൊത്തി ചിരിച്ചു

നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ നിങ്ങളെന്നെ അവിടെ ഇട്ടെറിഞ്ഞു പോകുമായിരുന്നു അല്ലെ……”

അപ്രതീക്ഷിതമായിരുന്നു അവളുടെ ചോദ്യം അതുകൊണ്ട് മറുപടി പറയാനാകാതെ ഒരു നിമിഷം പതറിപ്പോയി.

” അത് പിന്നെ …….”

അയാൾ വിക്കി .

“പരുങ്ങേണ്ട…….
എനിക്കറിയാം …….
അതൊരിക്കലും സംഭവിക്കില്ലെന്നു…..
ഒരു വേശിയോട് ആരും അത്ര വലിയ സൗമനസ്യമൊന്നും കാണിക്കില്ലെന്ന്. ഹോസ്പിറ്റൽ കൊണ്ടുപോയാൽ കൂടെയുള്ളത് ആരാണേന്നു ചോദിച്ചാൽ എന്താണ് പറയുക അല്ലേ…….

അല്ലെങ്കിൽ വാടകയായി തന്നിരിക്കുന്ന പണം അവസാനമായി വസൂലാക്കുവാൻ പറ്റാത്ത നിരാശയോടെ ശവം എന്ന് വിളിച്ച് അധിക്ഷേപിക്കുമായിരിക്കും അല്ലെ…….
അതുമല്ലെങ്കിൽ ജീവച്ഛവമായി കിടക്കുന്ന എന്നെ അവസാനം ഏകപക്ഷീയമായി തിന്നുകൊണ്ടു ഒന്നുമറിയാത്ത ഭാവത്തിൽ നിങ്ങൾ എഴുന്നേറ്റ് പോകുമായിരിക്കും…….
അതുമല്ലെങ്കിൽ ഇരുകവിളിലും അമർഷത്തോടെ മാറിമാറി അടിക്കുമായിരിക്കും…..
കാരണം ഒരു ദിവസം വാടകയ്ക്കെടുത്ത മാംസപിണ്ഡത്തിനു വേറെന്തു പരിഗണനയാണ് നൽകേണ്ടത് അല്ലെ…….

3 Comments

Comments are closed.