ഒരു വേശ്യയുടെ കഥ – 3 3944

“അങ്ങനെയൊന്നും മരിച്ചുപോകുകയൊന്നുമില്ല പേടിക്കണ്ട കേട്ടൊ…..”

അയാളുടെ തലമുടിയിൽ അരുമയോടെ തഴുകി കണ്ണുകളിൽ ഉറ്റുനോക്കികൊണ്ട് കാറ്റിന്റെ ശബ്ദത്തിൽ അവൾ അശ്വസിപ്പിച്ചപ്പോൾ ഒരു തൂവൽ സ്പർശം ഏൽക്കുന്നതുപോലെയുള്ള സുഖത്തിൽ അയാൾ കണ്ണുകൾ അടച്ചു.

“ഓഹോ……
ഭാര്യയും ഭർത്താവും ഒരു കട്ടിലീൽ താമസം തുടങ്ങിയോ ……
പെഷ്യന്റിന്റെ കൂടെ ആരും കട്ടിലിൽ ഇരിക്കുകയും കിടക്കുകയും ചെയ്യരുതെന്ന് പറഞ്ഞാൽ ഒരാളും അനുസരിക്കില്ല…….”

നഴ്സുമാരുടെ ശാസന കേട്ടു ഭാരമുള്ള കൺപോളകൾ തുറന്നു നോക്കിയപ്പോൾ
ഒരു ഇളഭ്യചിരിയോടെ മായ ചുമരും ചാരിനിൽക്കുന്നുണ്ടായിരുന്നു.

“പനി ചെറുതായി കുറഞ്ഞതേയുള്ളൂ…….
ബിപിയും നോർമലായിട്ടില്ല …….
ഷുഗറും കുറവാണ്…..
മരുന്നു കഴിച്ചാൽ ക്ഷീണമുണ്ടാകും കേട്ടൊ……..”

പനിയും ബിപിയും പരിശോധിച്ചശേഷം ഇഞ്ചക്ഷനും നല്കി….
കഴിക്കുവാനുള്ള ടാബ്‌ലറ്റുകളും കഴിക്കേണ്ട വിധവും മായയെ പറഞ്ഞെൽപ്പിച്ചുകൊണ്ടാണ് നഴ്സുമാർ പുറത്തേക്ക് പോയത്.

“മായേ……..
നീയെന്തിനാണ് എന്നെ ഹോസ്പിറ്റലിൽ കൊണ്ടുവന്നത് ……
വേറെയാരെങ്കിലുമാണെങ്കിൽ കിട്ടാനുള്ള പണവും വാങ്ങിയശേഷം അവിടെ ഇട്ടെറിഞ്ഞു പോകുമായിരുന്നല്ലോ……..”

പുതപ്പിന്റെ തുമ്പെടുത്തു കഴുത്തുവരെ മൂടിപ്പുതപ്പിക്കുന്നതിനിടയിലാണ് തളർന്ന ശബ്ദത്തിൽ തിരക്കിയത്.

“ഓ…..അതോ……
നിങ്ങളോട്‌ വാങ്ങുന്ന പണത്തിന്റെ നന്ദി കാണിച്ചതാണെന്നു കരുതിയാൽ മതി…..”

3 Comments

Comments are closed.