കഞ്ഞികോരിയ സ്പൂണ് ഓരോ തവണ തന്റെ നേരെ നീട്ടുമ്പോഴും അവളെന്തിനാണ് തന്നെപ്പോലെതന്നെ വായ തുറക്കുന്നതെന്ന് കൗതുകത്തോടെ നോക്കിക്കൊണ്ടു അവൾ കോരിനല്കുന്ന കഞ്ഞികുടിച്ചുകൊണ്ടിരിക്കുമ്പോഴും അയാൾ ഓർത്തുകൊണ്ടിരുന്നത് അവളെക്കുറിച്ചു തന്നെയായിരുന്നു മായയെ കുറിച്ചുമാത്രം….!
എന്റെ ആരാണിവൾ……..
ഈ മായ……?
ഒരു രാത്രിയിലെ ആവശ്യം തീർക്കുവാൻവേണ്ടിമാത്രം താൻ വടകയ്ക്കെടുത്തിരിക്കുന്ന വെറുമൊരു പെൺശരീരമോ…….?
അല്ലെങ്കിൽ ജീവിതകാലം മുഴുവനും പ്രണയിക്കുവാനും കാമിക്കുവാനും തന്റെ ഉള്ളിന്റെയുള്ളിൽ ആഗ്രഹമുള്ള കാമുകിയാണോ….?
അതുമല്ലെങ്കിൽ ജീവിതകാലം മുഴുവനും താൻ ചേർത്തുപിടിച്ചു കൊണ്ടു നടക്കുവാൻ ആഗ്രഹിക്കുന്ന ഭാര്യയോ….?
“എന്താണ് ആലോചിക്കുന്നത് വേഗം കഞ്ഞി കുടിച്ചു തീർക്കൂ….”
കഞ്ഞിക്കോരിതരുന്നതിനിടയിൽ കഴുത്തിലും നെഞ്ചിലും ഇറ്റുവീഴുന്ന കഞ്ഞിവെള്ളം അപ്പപ്പോൾതന്നെ ശുഷ്‌കാന്തിയോടെ ചുമലിലുള്ള തുവർത്തുകൊണ്ടു പതുക്കെ ഒപ്പിമാറ്റുന്നതിനിടയിൽ കുസൃതിയോടെയുള്ള അവളുടെ ചോദ്യം കേട്ടപ്പോഴാണ് ചിന്തയിൽനിന്നും ഉണർന്നത്.
ഒന്നുമില്ലെന്ന അർത്ഥത്തിൽ കണ്ണടച്ചുകാണിച്ചുകൊണ്ടു അവളുടെ മുഖത്തെ കുസൃതി യിലേക്ക് നോക്കിയപ്പോൾ തലേരാത്രിയിൽ അവൾ സമ്മാനിച്ചിരുന്ന അനുഭൂതിയിലേക്കും സീൽക്കാരങ്ങളിലേക്കും ഇക്കിളിപൂണ്ട ചിരികളിലേക്കും കുതിപ്പിലേക്കും കിതപ്പിലേക്കും അയാളുടെ മനസ് അറിയാതെ തെന്നിവീണുപോയി……!
അതോടെ മുഖത്തേയ്ക്കുള്ള നോട്ടം കഴുത്തിലേക്കും മാറിടത്തിലേക്കും വയറിലേക്കും പൊക്കിൽചുഴിയിലേക്കും പതുക്കെ ഒഴുകിയിറങ്ങുവാൻ തുടങ്ങിയപ്പോൾ അവൾ കൈയിലെ പ്ളേറ്റ് മേശമേൽ വയ്ക്കുകയും വേഗത്തിൽ മാറിടത്തിനും വയറിനും മുകളിലലേക്ക് സാരിതലപ്പുവലിച്ചു വിടർത്തിയിടുന്നതും കണ്ടപ്പോൾ ജാള്യതയോടെ മിഴികൾ പിൻവലിച്ചു.
“കുറുക്കൻ ചത്താലും കണ്ണുകൾ കോഴിക്കൂടിൽ തന്നെ………..!”
അരിശത്തോടെ പിറുപിറുത്തുകൊണ്ടാണ് കഞ്ഞികോരിയ സ്പൂൺ വീണ്ടും അയാൾക്ക് നേരെ നീട്ടിയത്.
“മായ വല്ലതും കഴിച്ചോ…….”
പാത്രത്തിലെ കഞ്ഞിമുഴുവനും നിബന്ധിച്ചു കഴിപ്പിച്ചശേഷം പാത്രങ്ങൾ കഴുകിത്തുടച്ചു മേശമേൽ വയ്ക്കുന്നതിനിടയിലാണ് പെട്ടെന്നെന്തോ ഓർത്തുകൊണ്ടു കുറ്റബോധത്തോടെ അയാൾ തിരക്കിയത്.
“ഭാഗ്യം…….
??
?
???????