അവൾ തനിക്കു വേണ്ടി വാങ്ങിയ വിലകുറഞ്ഞ ടൂത്ത് ബ്രഷ് കണ്ടപ്പോൾ കരച്ചിൽ വന്നുപോയി.!
കാരണം അതു കൊണ്ട് പല്ലു തേക്കുകയാണെങ്കിൽ ചിലപ്പോൾ പല്ലുകൾ തന്നെ അടർന്നു പോകുമായിരുന്നു ……!
“ഫ്‌ളാസ്ക്കിനോക്കെ വലിയ വിലയാണ് അതുകൊണ്ട് ഞാൻ ഫ്‌ളാസ്‌ക്ക് വാങ്ങിയിട്ടില്ല…. വീട്ടിൽ നിന്നും ആരെങ്കിലും വരുമ്പോൾ ഫ്‌ളാസ്‌ക്ക് എടുക്കുവാൻ പറയണം കേട്ടോ…. ”
അവളുടെ മുഖത്തേക്ക് നോക്കിയതല്ലാതെ അതിനും അയാൾ മറുപടിയൊന്നും പറഞ്ഞില്ല.
“കഞ്ഞി തരട്ടെ അത് കഴിഞ്ഞു മരുന്നു കഴിക്കാനുണ്ട് …….”
ചോദ്യത്തിന് സമ്മതഭാവത്തിൽ തലയാട്ടിയപ്പോൾ അവൾ ചുമലിലെ സാരിത്തലപ്പ് വലിച്ചെടുത്തു കൊണ്ട് എളിയിൽ തിരുകികൊണ്ട് പ്ലാസ്റ്റിക് കപ്പ് പ്ലേറ്റും ഗ്ലാസുമൊക്കെയായി വാഷ്ബെയ്സിന്റെ അടുത്തേക്ക് നടക്കുന്നതുകണ്ടു.
സാരി എളിയിൽ തിരുകുന്നത് അവളുടെയൊരു ശൈലീയാണെന്നു തോന്നുന്നു .
അതോടെ എത്ര പെട്ടെന്നാണ് അവളുടെ ഭാവം മാറിയത് ചുവന്ന പൊട്ടു കൂടെയുണ്ടെങ്കിൽ തലേരാത്രിയിൽ ഭക്ഷണം വിളമ്പിത്തന്ന അതേ മായതെന്നെയാകും…..!
ആർക്കും ഇഷ്ടവും കൊതിയും തോന്നുന്ന നർത്തകിയെ പോലുള്ള മായ …..!
ചന്ദ്രിക സോപ്പിന്റെയും ചന്ദനത്തിന്റെ സുഗന്ധം പ്രസരിക്കുന്ന മായ ….. !
സിരകളിൽ രക്തപ്രവാഹാം വർദ്ധിപ്പിക്കുന്ന മായ…….!
പാത്രം കഴുകി തൂക്കുപാത്രത്തിലെ കഞ്ഞി പ്ലേറ്റിലേക്ക് പകർന്നു നല്ലപോലെ ഇളക്കിയ ശേഷമാണ് തലയണ എടുത്തു കട്ടിലിൽ ക്രാസിയിൽ ചാരിവെച്ചശേഷം അയാളെ താങ്ങിയെഴുന്നേൽപ്പിച്ചു അതിൽ ചാരിയിരുത്തിയത്.
“ഇപ്പോൾ ഇത്തിരി കുറവുണ്ട്ല്ലേ …….”
പ്ലാസ്റ്റിക് കപ്പിലെ വെള്ളം കൊണ്ടു മുഖം കഴുകിച്ചു തുവർത്തുകൊണ്ടു പതിയെ തുടയ്ക്കുന്നതിനിടയിലാണ് കരുണയോടെ അവളുടെ ചോദ്യം.
അയാൾ അവളുടെ കണ്ണുകളിലേക്കും കണ്ണുകളിൽ നിറഞ്ഞൊഴുകുന്ന കാരുണ്യത്തിലേക്കും അവിശ്വാസനീയതയോടെ നോക്കിക്കൊണ്ട് കിടന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല .
“ഇതു മുഴുവൻ കഴിക്കണം കേട്ടോ ഇല്ലെങ്കിൽ മരുന്നു കഴിക്കുമ്പോൾ ക്ഷീണം കൂടും……”
ഇടത്തുകയ്യിൽ പിടിച്ചിരുന്ന പ്ലെയിറ്റിൽ നിന്നും കഞ്ഞിക്കോരി വായിലേക്ക് നീട്ടുന്നതിനിടയിൽ ചെറിയ കുട്ടിയോടെന്നപോലെ അവൾ ഉപദേശിക്കുന്നതുകേട്ടപ്പോൾ അയാൾ ക്ഷീണം കലർന്ന ചിരിയോടെ സമ്മതഭാവത്തിൽ തലകുലുക്കി.
??
?
???????