ഒരു വേശ്യയുടെ കഥ – 3 3862

ഇന്നലെ രാത്രിയിൽ സാരിയിൽ എളിയിൽ തിരുകിക്കൊണ്ട് തന്നെ നിർബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചിരുന്ന നർത്തകിയായ ഭാര്യയുമല്ല……..!

കാമുകിയെപ്പോലെ കൊതിപ്പിച്ചും ഭാര്യയെപ്പോലെ മോഹിപ്പിച്ചും തന്റെ ഇന്ദ്രീയങ്ങളെ ഉണർത്തുകയും പട്ടുമെത്തയിൽ കൊഞ്ചിക്കുഴഞ്ഞു രതിയുടെ കടലാഴങ്ങൾ ഒരുമിച്ചു താണ്ടുകയും ……
അനുഭൂതിയുടെ ആഴക്കയങ്ങളിൽ ഒരുമിച്ച് മുങ്ങിനിവരുകയും …..
അവസാനം ആടിത്തിമിർത്തു കുഴഞ്ഞുമയങ്ങി വീഴുകയും ചെയ്തിരുന്ന വേശ്യയുമല്ല…..!

പനിച്ചു വിറച്ചു കിടന്നിരുന്ന തന്നെ നിർബന്ധ പൂർവ്വം ഹോസ്പിറ്റലിൽ കൊണ്ടുവന്നിരുന്ന കർക്കശക്കാരിയായ അമ്മയുമല്ല…..!

ഹൃദയം പകുത്ത് സ്നേഹിക്കുന്ന രോഗാതുരനായ ഭർത്താവിന്റെ കിടക്കയ്ക്ക് അരികിൽ പ്രാർത്ഥനയോടെയിരുന്ന ഭാര്യയുമല്ല…. !

ഇത് വേറെ ഏതോ ഒരു സ്ത്രീയാണ് ഇളംചുവപ്പ് ചുവപ്പ് നിറമുള്ള വിലകുറഞ്ഞ കോട്ടൻസാരിയുടെ മുന്താണിയുടെ തുമ്പുയർത്തി ചുമലിലൂടെ പുതച്ചിരിക്കുന്ന ഏതോ ഒരു സന്യാസിനി…….!

നീണ്ട നിതംബം വരെ എത്തുന്ന നീണ്ട മുടിയിഴകൾ ഭംഗിയായി മെടഞ്ഞു കെട്ടിയിട്ട
ശാന്തമായ കണ്ണുകളും സൗമ്യമായ മുഖഭാവവുമുള്ള ഏതോ സന്യാസിനി……!

അതോ ഏതോ പള്ളിമേടയിൽ എന്നോ പരിചയപ്പെട്ടിരുന്ന കണ്ടിരുന്ന സ്നേഹമയിയായ കന്യാസ്ത്രീയോ….!

ഏതായാലും ഒരുകാര്യം ഉറപ്പാണ് വീടിനടുത്തുള്ള ക്രിസ്ത്യൻ പള്ളിയിലെ രൂപക്കൂടിനുള്ളിലെ കന്യാമറിയത്തിന്റെ പ്രതിമയുടെ കണ്ണുകളിലുള്ള കാരുണ്യം ഇപ്പോഴവളുടെ കണ്ണുകളിൽ കാണുന്നുണ്ട്…….!

മിക്കവാറും സന്ദർശിക്കുന്ന ദേവീക്ഷേത്രത്തിന്റെ ഗോപുരനടയിലുള്ള തലമേന്തിയ സാലഭഞ്ജിക പ്രതിമയുടെ ശില്പ ചാരുത അവളുടെ മേനിയഴകിൽ ഇപ്പോഴുമുണ്ട്……..!

കുട്ടിക്കാലത്തെന്നോ വായിച്ചുമറന്നുപോയ മാലാഖയുടെ കഥയിലെ മാലാഖയുടെ സ്നേഹവാത്സല്യങ്ങൾ അവളുടെ ഓരോ പ്രവർത്തിയിലും നിഴലിക്കുന്നുണ്ട്…..!

” നിങ്ങളുടെ വീട്ടിൽ വിവരം പറയേണ്ടേ….”

കൈയിലെ സഞ്ചിയിൽ നിന്നും വിലകുറഞ്ഞ തുവർത്ത് , സാമ്പിൾ പായ്ക്കറ്റ് പേസ്റ്റ് ,സാമ്പിൾ പായ്ക്കറ്റ് സോപ്പ്, സാമ്പിൾ ഡബ്ബപൗഡർ, ടൂത്ത് ബ്രഷ് ,ടഗ്ക്ലീനർ ,പ്ലേറ്റ് ,ഗ്ലാസ് ,,സ്പൂൺ , കടുംനിറത്തിലുള്ള പ്ലാസ്റ്റിക് മഗ്‌ എന്നിവയൊക്കെ എടുത്ത് മേശമേൽ വായ്ക്കുന്നതിനിടയിലാണ് അവളുടെ ചോദ്യം .

3 Comments

Comments are closed.