ഒരു വേശ്യയുടെ കഥ – 3 3862

ചിരിയോടെയുള്ള നഴ്സുമാരുടെ മറുപടികേട്ടപ്പോൾ അവളുടെ കണ്ണുകളിൽ ഒരു നിമിഷം ഒരു പിടച്ചിലുണ്ടാകുന്നതും തന്റെ മുഖത്തേക്ക് പാളിനോക്കിയശേഷം മിഴികൾ താഴ്ത്തുന്നതും കണ്ടു.

“എന്നാൽ വേഗം കഞ്ഞികൊടുത്താട്ടെ എന്നിട്ടുവേണം ഞങ്ങൾക്ക് മരുന്നുകൊടുക്കുവാൻ…..”

മരുന്നുകളും സിറിഞ്ചുകളുമടങ്ങിയ ട്രേയുമെടുത്തു മുറിക്കു പുറത്തേക്കിറങ്ങുമ്പോഴാണ് നഴ്‌സുമാർ അവളോട് പറഞ്ഞത്.

“ഇവിടത്തെ കഞ്ഞി വിൽക്കുന്ന കടയിലൊക്കെ എന്തൊരു തിരക്കാണ്……
അതുകൊണ്ട് കച്ചവടക്കാർക്കൊക്കെ വലിയ ഗമയാണ്…..”

സ്വയം പിറുപിറുക്കുന്നത് കേട്ടു.

“പിന്നെ ഇവിടെയൊക്കെ അപ്പടി കള്ളന്മാരാണ് കണ്ണുതെറ്റിയാൽ എന്തെങ്കിലും അടിച്ചുമാറ്റും അതുകൊണ്ടാണ് ഞാൻ കഞ്ഞി വാങ്ങാൻ പോകുമ്പോൾ നിങ്ങളുടെ പേഴ്സും ഫോണും കൊണ്ടുപോയത് കെട്ടോ……
അതിൽനിന്നും സാധനങ്ങൾ വാങ്ങുവാൻ 350 രൂപ ചെലവാക്കിയിട്ടുണ്ട് ബാക്കിയുള്ള പൈസ എണ്ണിനോക്കിക്കോ……”

കഞ്ഞിപാത്രവും കയ്യിലെ സഞ്ചിയും മേശപ്പുറത്ത് തന്നെ വച്ചശേഷം മൊബൈലും പേഴ്സും തലയിണക്കിടയിൽ യഥാസ്ഥാനത്ത് വച്ചുകൊണ്ടാണ് അവൾ അങ്ങനെ പറഞ്ഞത്.

“മരുന്നു കഴിഞ്ഞുടനെ തനിക്കു നൽകുവാൻ കഞ്ഞി വാങ്ങുവാൻ ഓടിയ ഇവളെ ആണല്ലോ ഈശ്വരാ ഞാൻ സംശയിച്ചു പോയത്…..”

അവളുടെ നിഷ്‌കളങ്കമായ മുഖത്തേക്ക് നോക്കിയപ്പോൾ വല്ലാതെ കുറ്റബോധത്താൽ മൻസുനീറുന്നുണ്ടായിരുന്നു.മനസ്സിന്റെ നീറ്റൽ കണ്ണുകളിലേക്കെത്തിയപ്പോൾ അവൾ കാണാതിരിക്കുവാൻ തലചരിച്ചുപിടിച്ചു പുതപ്പിന്റെ തുമ്പുകൊണ്ട് കണ്ണുകൾ തുടച്ചു.

” ഇവിടെ എല്ലാറ്റിനും കഴുത്തറക്കുന്ന വിലയാണ് ….”

വീണ്ടും അവൾ വീണ്ടും സ്വയം പിറുപിറുക്കുന്നത് കേട്ടപ്പോൾ വീണ്ടുമൊരിക്കൽ കൂടെ അവൾ കാണാതെ പുതപ്പിൽ കണ്ണുകൾ തുടച്ചശേഷം അവളുടെ മുഖത്തേക്ക് നോക്കി.

ഇന്നലെ രാത്രിയിൽ റൂംബോയിയുടെ പിറകെ അറച്ചറച്ച് പേടിയോടെ വേട്ടക്കാരന്റെ മുറിയിലേക്ക് വന്നിരുന്ന മാൻ്പേടയല്ല ……!

താൻ വേശ്യയെന്ന് വിളിക്കുകയും അധിക്ഷേപിക്കുകയുമൊക്കെ ചെയ്തപ്പോൾ ആത്മരോഷത്തോടെയും അതിലേറെ ആത്മനിന്ദയോടെയും പൊട്ടിത്തെറിച്ച ഗതികേടുകൊണ്ടു വേശ്യാവൃത്തിയിലേർപ്പെട്ട അഭിമാനിയായ പെണ്കുട്ടിയല്ല……!

3 Comments

Comments are closed.