ഒരു വേശ്യയുടെ കഥ – 3 3862

“ഇങ്ങനെയൊക്കെ ചെയ്യുന്ന ആൾക്കാരുണ്ടോ……”

സങ്കടത്തോടെയും അമറഷ്യത്തോടെയുമാണ് ചോദിച്ചത്.

” ഇതുമാത്രമല്ല മൂക്കറ്റം കള്ളു കുടിച്ച് ഒന്നും സാധിക്കാതെ വന്നപ്പോൾ വാടകയുടെ പൈസ വസൂലാക്കുവാൻ വേണ്ടി മൂത്രം കുടിപ്പിച്ച……”

ഇനിയും അവളുടെ മുന്നിൽ നിസ്സഹായനായി നിൽക്കുവാൻ അയാൾക്ക് വയ്യായിരുന്നു അതുകൊണ്ട് പറഞ്ഞു തീരുന്നതിനുമുന്നേ കോർത്തുപിടിച്ചു തഴുകിക്കൊണ്ടിരുന്ന അവളുടെ കൈയിൽ അയാൾ പതുക്കെ പിടിച്ചുവലിച്ചതും…

അവൾ ഒരു താങ്ങിനുവേണ്ടി കാത്തിരുന്നപോലെ അയാളുടെ നെഞ്ചിലേക്ക് ആർത്തലച്ച് വീണു മുഖം പൂഴ്ത്തി വിങ്ങിവിങ്ങി കരഞ്ഞതും ഒരുമിച്ചായിരുന്നു .

“സാരമില്ല മായേ………”

അയാളും കരഞ്ഞുപോയി .

തൻറെ നെഞ്ചിലേക്ക് ഒഴുകിയിറങ്ങി ചുട്ടുപൊട്ടിക്കുന്ന ചുടുകണ്ണുനീർ കിടക്കയിലേക്ക് ഒഴുകിപ്പരക്കുന്നത് അറിഞ്ഞിട്ടും അയാളവളെ തടഞ്ഞതുമില്ല പകരം തൻറെ നെഞ്ചകം പൊള്ളിപിടയട്ടെ എന്നു കരുതിയതുപോലെ അവളുടെ തലയിലൂടെ അയാളുടെ വിരലുകൾ പതിയെ തഴുകിക്കൊണ്ടേയിരുന്നു…….!

“എനിക്ക് മായയുടെ കഥകളെല്ലാം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്…….’
അവളുടെ സങ്കടവും തേങ്ങലും എല്ലാം മടങ്ങിയശേഷം കുനിഞ്ഞ് സ്നേഹാതിരേകത്തോടെ അവളുടെ മൂർദ്ധാവിൽ ചുണ്ടമർത്തി കൊണ്ടാണ് അയാൾ ചോദിച്ചത് .

“നിങ്ങൾക്ക് എന്താണ് അറിയേണ്ടത് …….
മായയെന്ന വേശ്യയെ കുറിച്ചാണോ……? അല്ലെങ്കിൽ മായ എങ്ങനെ….
എന്തിന് വേശ്യയായി എന്നതിനെകുറിച്ചോ…….?

നെഞ്ചിൽനിന്ന് മുഖമുയർത്തി കൺമഷി പടർന്ന മിഴികൾ കൊണ്ട് അയാളുടെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കി കൊണ്ടായിരുന്നു അവളുടെ ചോദ്യം…..

തുടരും

3 Comments

Comments are closed.