ഒരു വേശ്യയുടെ കഥ – 3 3862

അയാൾ ആകാംക്ഷയോടെ തിരക്കി .

“ഇല്ല ഇനിയും പൈസയ്ക്ക് ചോദിച്ചാൽ പണം നഷ്ടപ്പെട്ടെന്നു പോലീസിൽ പരാതികൊടുക്കുമെന്നു പറഞ്ഞു …..!
പോലീസിനോട് ഞാനെന്താണ് പറയുക…. എന്തിനാണ് രാത്രിയിൽ അയാളുടെ മുറിയിൽ പോയതെന്നു ചോദിച്ചാൽ എന്താണ് സമാധാനം പറയുക…..
അതുകൊണ്ടു അയാളെ ശപിച്ചുകൊണ്ടു വെറുംകയ്യോടെ മടങ്ങിപ്പോയി….”

സങ്കടം സഹിക്കാൻ പറ്റാതെ അവൾ സാരിത്തുമ്പ് എടുത്തു കടിച്ചു പിടിക്കുന്നത് കണ്ടു.

“ഇത്രയും മനസ്സാക്ഷിയില്ലാത്തവരൊക്കെയുണ്ടോ …..”

അവൾ പറഞ്ഞിരിക്കുന്ന രണ്ടുപേരെയും കണ്ടെത്തി അവരുടെ തലയറുത്ത് താലത്തിൽവച്ചു മായയെഏൽപ്പിക്കാനുള്ള പക അയാളുടെ ഉള്ളിൽ ഊറികൂടിയെങ്കിലും അവളോട് ചോദിച്ചത് അങ്ങനെയാണ്.

“മനസ്സാക്ഷിയോ…….
എന്തു മനസ്സാക്ഷിയാണ് സർ ….
ആർക്കാണു മനസ്സാക്ഷിയുള്ളത്……

നിങ്ങളുടെ കാര്യം എനിക്കറിയില്ല പക്ഷേ ഇതുവരെ എന്നെ തേടിയെത്തിയവരിൽ ഭൂരിഭാഗവും ഭാര്യമാർ ഉള്ളവരാണ്.
ഭാര്യയെ വീട്ടിൽ ഉറക്കിക്കിടത്തിയ ശേഷമാണവർ മറ്റൊരു പെണ്ണിന്റെ ചൂടുംചൂരും തേടിയിറങ്ങിയത്….!!

എൻറെ ശരീരത്തെ താലോലിക്കുന്നതിനിടെ ഭാര്യയെ മോളെയെന്ന് വിളിചു കൊഞ്ചുവാൻ മടിയില്ലാത്തവർ …….!!

ബിസിനസ് ടൂറാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ മറ്റൊരു മാന്യൻ എന്നെ തിന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് പാതിരാത്രിയിൽ ഓൺലൈനിൽ കണ്ട ഭാര്യയെ ഫോണിൽ വിളിച്ചു വഴക്കു പറഞ്ഞത് ……!

പിന്നീട് ആ വൃത്തികെട്ട മനുഷ്യൻറെ ശരീരം എൻറെ ദേഹത്ത് സ്പർശിക്കുമ്പോഴൊക്കെ എന്റെ ദേഹത്തിലൂടെ തേരട്ട ഇഴയുന്ന അറപ്പായിരുന്നു എനിക്ക് …….!

അന്നു രാത്രി മുഴുവൻ ഒരു ശവം പോലെ കിടന്നു കൊണ്ട് അയാളുടെ ഇംഗിതങ്ങൾക്ക് വഴങ്ങിക്കൊടുക്കുമ്പോൾ ഞാൻ ഓർത്തത് ഞാൻ അയാളുടെ ഭാര്യയെ കുറിച്ചാണ്…….

ഒരുതരത്തിൽ നോക്കിയാൽ അവരെക്കാൾ എത്ര ഭാഗ്യവതിയാണ് ഞാൻ അല്ലേ……..”

അവളുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയുവാൻ അയാൾക്ക് ശക്തിയുണ്ടായിരുന്നില്ല…..!

3 Comments

Comments are closed.