ഒരു വേശ്യയുടെ കഥ – 3 3944

ഇവിടെ മാത്രമല്ല വയറിലും ഉണ്ട് ……!

ഓരോ കുത്തുകൊള്ളുമ്പോഴും ഞാൻ വേദനകൊണ്ട് കരയുമ്പോൾ അയാൾ ചിരിക്കുകയായിരുന്നു ……!
അങ്ങനെ ചെയ്താൽ മാത്രമേ അയാൾക്ക് ഉത്തേജന സംഭവിക്കൂ…….!
ഇല്ലെങ്കിൽ എനിക്കു നൽകുന്ന പണം നഷ്ടമാണത്രേ…!
അതാണ് അതിനയാളുടെ ന്യായം …….!

ഞാൻ കരയുമ്പോഴൊക്കെ അയാൾ പറഞ്ഞുകൊണ്ടിരുന്ന മറ്റൊരു ന്യായം ഞാൻ പറഞ്ഞ പൈസ എണ്ണി തന്നിട്ടാണ് അയാൾ എന്റെയടുത്തുതന്നെ വന്നത് …….!

അതുകൊണ്ട് അയാൾ ചെയ്യിക്കുകയും പറയുകയും ചെയ്യുന്നതുമുഴുുവൻ ഞാൻ ചെയ്യണമെന്നുമാണ് …..!
അയാളുടെ ഭാര്യയണെങ്കിൽ അയാൾ അങ്ങനെ ചെയ്യുമോ……
ആരെങ്കിലും സ്വന്തം ഭാര്യയോട് അങ്ങനെ ചെയ്യുമോ ……?

ആരും സ്വന്തം ഭാര്യയോട് അങ്ങനെയൊന്നും ചെയ്യില്ലെന്ന് എനിക്കുറപ്പാണ് കാരണം ഞാനും ഒരാളുടെ ഭാര്യ ആയിരുന്നല്ലോ ……

പറഞ്ഞു കഴിയുമ്പോഴേക്കും മഴത്തുള്ളികൾ പോലെ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ പെയ്തു തുടങ്ങിയിരുന്നു ……

“മറ്റൊന്നുകൂടെ പറയാം കുറച്ചു ദിവസം മുന്നേ ഒരു രാത്രിയിലേക്ക് വാടകയ്ക്കെടുത്തിരുന്ന മറ്റൊരാൾ എല്ലാം കഴിഞ്ഞു രാവിലെ കൂലിക്ക് ചോദിച്ചപ്പോൾ അടിച്ചു ചെവി പൊട്ടിച്ചതാണിത്…..”

ചെവിയുടെ പിറകുവശത്തെ മുറിവുങ്ങിയ പാടുകൾ കാണിച്ചുകൊണ്ടാണ് അവൾ പറഞ്ഞത്.

” എന്തായിരുന്നു കാരണം …….”

അവളുടെ കൈകൾ പിടിച്ചെടുത്തു കോർത്തുപിടിച്ചുകൊണ്ട് അരുമയോടെയാണ് അയാൾ ചോദിച്ചത് .

“അയാളുടെ പേഴ്സിൽ ഒരുപാട് പൈസ ഉണ്ടായിരുന്നത്രെ രാത്രിയിൽ അയാളെ മയക്കികിടത്തിയ ശേഷം അതിൽ നിന്നും മോഷ്ടിച്ചുകൊണ്ടു പൈസ ഞാൻ എങ്ങോട്ടോ കടത്തിയത്രെ………!”
അതും പറഞ്ഞാണ് അടിച്ചത് മോഷ്ടിക്കുവാൻ അറിയാമായിരുന്നെങ്കിൽ ഞാൻ ഈ പണിക്ക്……”

പറഞ്ഞതും തുടരാനാകാതെ അവൾ വിതുമ്പിപ്പോയി .

“എന്നിട്ട് പിന്നെ പൈസ തന്നില്ലേ……”

3 Comments

Comments are closed.