ഒരു വേശ്യയുടെ കഥ – 3 3862

ഇന്നലെ നിങ്ങൾ പറഞ്ഞതുപോലെ ഒരു രാത്രിയുടെ വാടകയ്ക്ക് നൽകിയ എൻറെ ശരീരത്തിന് മുഴുവൻ അവകാശവും വാടകകാരനായ നിങ്ങൾക്കാണല്ലോ അല്ലേ ……

ഒരു ദിവസത്തെ അന്തി കൂട്ടിനു വിളിച്ചവളെ പിച്ചാം……
മാന്താം……
മുറിവേൽപ്പിക്കാം….
പൊള്ളിചു വേദനിപ്പിക്കാം അല്ലേ …..

ദുർനടപ്പുകാരിയായ ഒരു വേശ്യയ്ക്ക് വേണ്ടി ആരും സംസാരിക്കില്ല…….
അതുകൊണ്ടുതന്നെ അവൾ ആരോടും ഒരു പരാതിയും പറയില്ല ……
ശരിയല്ലേ ……..”
.
കിതച്ചുകൊണ്ടുള്ള അവളുടെ വലിയ വലിയ ചോദ്യങ്ങൾക്ക് മറുപടി പറയാനാകാതെ അയാൾ പുതപ്പു വലിച്ചു മുഖംമൂടി…….!

“അങ്ങനെയൊക്കെ ചെയ്യുന്നവർ വളരെ അപൂർവമായേ കാണൂ……”

അയാൾ പുതപ്പിനുള്ളിൽ നിന്നാണ് പതിഞ്ഞ സ്വരത്തിൽ പറഞ്ഞത്.

“”ദാ ……ഇതുകണ്ടോ……”

അയാളുടെ മുഖത്തെ പുതപ്പു വലിച്ചു നീക്കി കൊണ്ടാണ് അവൾ അത് പറഞ്ഞത്.

എന്താണെന്നറിയുവാനുള്ള ആകാംക്ഷയോടെ നോക്കിയപ്പോൾ അവളുടെ മറിടത്തിന്റ ഭാഗത്തുനിന്നും സാരി അല്പം വലിച്ചുനീക്കികൊണ്ടു അവൾ അയാളുടെ മുഖത്തേക്ക് നോക്കുന്നത് കണ്ടു.

അവിടെ അങ്ങിങ്ങായി തീപൊള്ളിയതുപോലുള്ള അഞ്ചോ ആറോ പാടുകൾ …..!

“എന്താണ് ……
എന്താണിത്…..”

ആകാംക്ഷയോടെയാണ് തിരക്കിയത്.

” നിങ്ങൾക്കു രണ്ടുദിവസം മുന്നേ എന്നെ വാടകയ്ക്കെടുത്ത ഒരാൾ തന്നിരിക്കുന്ന സമ്മാനമാണ് ……..
അയാൾ വലിച്ചു തള്ളിയിരുന്ന സിഗരറ്റ് കുറ്റികൾ കുത്തികെടുത്തിയ ആസ്ട്രേയാണിത് …..!

3 Comments

Comments are closed.