ഒരു വേശ്യയുടെ കഥ – 29 4078

പെയ്തുതോർന്നു മനസിന്റെ ഭാരം കുറച്ചുകൊണ്ട് ശുദ്ധീകരിക്കണം…..!

“എന്താ മായേ……
എവിടെയാ പോകുന്നത്……
ഫോൺ ചെയ്യാനാണോ……..”

ഇടത്തുകയ്യിൽ വാനിറ്റി ബാഗും വലതു കൈപ്പത്തിയിൽ മൊബൈൽ ഫോണുമായി എഴുന്നേൽക്കുന്നത് കണ്ടപ്പോഴാണ് അത്ഭുതത്തോടെ അയാൾ ചോദിച്ചത്.

കരയാതിരിക്കുവാൻ പാടുപെട്ടുകൊണ്ടു അയാളെ നോക്കി അതെയെന്ന അർത്ഥത്തിൽ ചിരിച്ചെന്നു വരുത്തിയശേഷം അവൾ പതിയെ കാബിനിന്റെ വാതിൽ തുറന്നു പുറത്തിറങ്ങി.
നീറുന്ന കണ്ണുകളും വിങ്ങുന്ന ഹൃദയവും ഇടറിയ മനസുമായി പുറത്തിറങ്ങിയപ്പോൾ വേച്ചു പോകുന്നതുപോലെ തോന്നുന്നുണ്ടായിരുന്നു…..!

പുറത്തു നേരത്തെ കണ്ടിരുന്ന നിറമുള്ള കാഴ്ചകൾക്കും വെളിച്ചത്തിനും ഇപ്പോൾ മങ്ങലേറ്റതുപോലെ……!

അയാളുടെ കാബിനിന്റെ പുറത്തുള്ള സന്ദർശകർക്ക് ഇരിക്കുവാനുള്ള കസേരകളിലൊന്നിൽ ഇരുന്നപ്പോൾ അവൾക്കെന്തുകൊണ്ടോ തന്റെ അനിയേട്ടന്റെ മുഖം ഓർമ്മയിൽ തെളിയുകയും അനിമോളെ കാണുവാൻ വല്ലാത്ത ആഗ്രഹവും തോന്നി….

കുനിഞ്ഞിരുന്നു സാരിയുടെ മുന്താണി തുമ്പെടുത്തു നെറ്റിയിൽ മുട്ടിച്ചുപിടിച്ചു മുഖവും കണ്ണുകളും മറച്ചുകൊണ്ടാണ്‌ വേഗം ഫോണെടുത്തത്……!

ഫോണിന്റെ ഡിസ്‌പ്ലേയിൽ വെളിച്ചം തെളിഞ്ഞതും രേഷ്മയും അയാളും സംസാരിക്കുന്നതിനിടയിൽ എന്തിനോ ആരോടോ വാശി തീർക്കുന്നതുപോലെ ഫോണിന്റെ ഡിസ്‌പ്ലേയിൽ വാൾപേപ്പറായി സെറ്റ് ചെയ്തുവച്ചിരുന്ന താനും അയാളും ചേർന്നുള്ള സെൽഫി ഫോട്ടോ കണ്ടപ്പോൾ അവളുടെ ഹൃദയം പിടഞ്ഞുപോയി…..!

ഒരു ദീർഘനിശ്വാസത്തോടെ വേഗം വാൾപേപ്പറിലെ ഫോട്ടോ നീക്കം ചെയ്തശേഷമാണ് അനിമോൾ എന്നു സേവ് ചെയ്തിരുന്ന നമ്പറിൽ വിരലമർത്തിയത്……!

“മോളെവിടെ അമ്മേ……
അവൾക്കു ഫോൺ കൊടുക്കൂ…..”

അങ്ങേതലയ്ക്കൽ അമ്മ ഫോണെടുത്തയുടനെ അങ്ങനെയാണ് ചോദിച്ചത്….!

“നിനക്കെന്തു പറ്റി……
ഒന്നുമറിയാത്ത പോലെ ചോദിക്കുന്നതെന്താ……

3 Comments

  1. What a Story it has been… Waiting for the next parts…

Comments are closed.